എന്‍ജിനിയറിംഗ് സാങ്കേതിക വിദഗ്ധരുടെ സമ്മേളനം കൊച്ചിയില്‍
Tuesday, October 15, 2019 11:59 PM IST
കൊച്ചി: എന്‍ജിനിയര്‍മാരുടെ അന്താരാഷ്ട്ര സംഘടനയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയേഴ്സ് സംഘടിപ്പിക്കുന്ന സാങ്കേതിക വിദഗ്ധരുടെ ആഗോള സമ്മേളനം ‘ടെന്കോണ് 2019’ ന് കൊച്ചിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
നാളെ മുതല്‍ 20 വരെ ഹോട്ടല്‍ ഗ്രാൻഡ് ഹയാത്തിലാണ് സമ്മേളനം നടക്കുക. ലോകമെന്പാടുമുള്ള അതിനൂതന സാങ്കേതിക വിദ്യകള്‍ പഠന വിഷയമാക്കുന്ന സമ്മേളനത്തിന് 20 രാജ്യങ്ങളില്‍ നിന്നായി ആയിരത്തോളം പ്രതിനിധികള്‍ എത്തിച്ചേരും. നിസാന്‍ ഡിജിറ്റലിന്റെ പിന്തുണയോടെ ഐഇഇഇ കേരള ഘടകമാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.