ബിഷപ് ഡോ. ഡിവോട്ട അന്തരിച്ചു
ബിഷപ് ഡോ. ഡിവോട്ട അന്തരിച്ചു
Tuesday, October 15, 2019 11:59 PM IST
കൊ​​ച്ചി: ല​​ളി​​ത​​ജീ​​വി​​ത​​ത്തി​​ന്‍റെ നേ​​ർ​​സാ​​ക്ഷ്യ​​മാ​​യി​​രു​​ന്ന തി​​രു​​ച്ചി​​റ​​പ്പി​​ള്ളി രൂ​​പ​​ത മു​​ൻ ബി​​ഷ​​പ് ഡോ. ​​ആ​​ന്‍റ​​ണി ഡി​​വോ​​ട്ട (76) അന്തരിച്ചു. തി​​ങ്കാ​​ളാ​​ഴ്ച ചെ​​ന്നൈ​​യി​​ൽ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നു​​ശേ​​ഷം തി​​രു​​ച്ചി​​റ​​പ്പി​​ള്ളി സെ​​ന്‍റ് അ​​ഗ​​സ്റ്റി​​ൻ മൈ​​ന​​ർ സെ​​മി​​നാ​​രി​​യി​​ൽ മ​​ട​​ങ്ങി​​യെ​​ത്തി​​യ അ​​ദ്ദേ​​ഹം, ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ ഹൃ​​ദ​​യാ​​ഘാ​​തം മൂ​​ല​​മാ​​ണ് അ​​ന്ത​​രി​​ച്ച​​ത്.

ഇ​​ന്നു തി​​രു​​ച്ചി​​റ​​പ്പി​​ള്ളി സെ​​ന്‍റ് മേ​​രീ​​സ് ക​​ത്തീ​​ഡ്ര​​ലി​​ൽ സം​​സ്കാ​​ര ച​​ട​​ങ്ങു​​ക​​ളു​​ടെ പ്രാ​​ർ​​ഥ​​നാ​​ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്കു​​ശേ​​ഷം മൃ​​ത​​ദേ​​ഹം ബം​​ഗ​​ളൂ​​രു സെ​​ന്‍റ് ജോ​​ണ്‍സ് നാ​​ഷ​​ണ​​ൾ അ​​ക്കാ​​ഡ​​മി ഓ​​ഫ് ഹെ​​ൽ​​ത്ത് സ​​യ​​ൻ​​സ​​സി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​കും. ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ര​​ണ്ടു ക​​ണ്ണു​​ക​​ളും തി​​രു​​ച്ചി​​റ​​പ്പി​​ള്ളി സെ​​ന്‍റ് ജോ​​സ​​ഫ്സ് ഐ ​​ഹോ​​സ്പി​​റ്റ​​ലി​​നു ന​​ൽ​​കി. ഭൗ​​തി​​ക​​ശ​​രീ​​രം മെ​​ഡി​​ക്ക​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു പ​​ഠ​​ന​​ത്തി​​നാ​​യി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​നു വി​​ട്ടു ന​​ൽ​​ക​​ണ​​മെ​​ന്ന് നേ​​ര​​ത്തെ പ​​റ​​ഞ്ഞി​​രു​​ന്നു.

2001 മു​​ത​​ൽ 2018 വ​​രെ തി​​രു​​ച്ചി​​റ​​പ്പി​​ള്ളി രൂ​​പ​​ത​​യു​​ടെ മെ​​ത്രാ​​നാ​​യി​​രു​​ന്ന ഡോ. ​​ആ​​ന്‍റ​​ണി ഡി​​വോ​​ട്ട​​യു​​ടെ ജീ​​വി​​തം തീ​​ർ​​ത്തും ല​​ളി​​ത​​മാ​​യി​​രു​​ന്നു. ബ​​സി​​ലും ഓ​​ട്ടോ​​റി​​ക്ഷ​​യി​​ലു​​മാ​​യി​​രു​​ന്നു യാ​​ത്ര​​ക​​ള​​ധി​​ക​​വും. റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ​​നി​​ന്നു ഓ​​ട്ടോ​​റി​​ക്ഷ പി​​ടി​​ച്ചും ന​​ട​​ന്നു​​മൊ​​ക്കെ യാ​​ത്ര ചെ​​യ്യു​​ന്ന​​തു സാ​​ധാ​​ര​​ണ​​യാ​​യി​​രു​​ന്നു.


1943ൽ ​​ചെ​​ന്നൈ സാ​​ന്തോ​​മി​​ൽ ജ​​നി​​ച്ച ബി​​ഷ​​പ് ഡി​​വോ​​ട്ട 1971 ഓ​​ഗ​​സ്റ്റ് 27നു ​​പൗ​​രോ​​ഹി​​ത്യം സ്വീ​​ക​​രി​​ച്ചു. മ​​ദ്രാ​​സ്-​​മൈ​​ലാ​​പ്പൂ​​ർ അ​​തി​​രൂ​​പ​​ത​​യു​​ടെ വി​​വി​​ധ പ​​ള്ളി​​ക​​ളി​​ൽ വി​​കാ​​രി​​യും വി​​കാ​​രി ജ​​ന​​റാ​​ളു​​മാ​​യി​​രു​​ന്നു. 2001 ജ​​നു​​വ​​രി 28നാ​​യി​​രു​​ന്നു മെ​​ത്രാ​​ഭി​​ഷേ​​കം. പൂ​​ന​​മ​​ല്ലി സെ​​മി​​നാ​​രി​​യി​​ൽ സി​​സ്റ്റ​​മാ​​റ്റി​​ക് തി​​യോ​​ള​​ജി​​യി​​ലും പാ​​സ്റ്റ​​റ​​ൽ തി​​യോ​​ള​​ജി​​യി​​ലും അ​​ധ്യാ​​പ​​ക​​ൻ, സി​​സി​​ബി​​ഐ മ​​ത​​ബോ​​ധ​​ന ക​​മ്മീ​​ഷ​​ന്‍റെ​​യും ത​​മി​​ഴ്നാ​​ട് ബി​​ഷ​​പ്സ് കൗ​​ണ്‍സി​​ൽ സോ​​ഷ്യ​​ൽ ക​​മ്യൂ​​ണി​​ക്കേ​​ഷ​​ന്‍റെ​​യും ചെ​​യ​​ർ​​മാ​​ൻ എ​​ന്നീ നി​​ല​​ക​​ളി​​ൽ സേ​​വ​​നം ചെ​​യ്തി​​ട്ടു​​ണ്ട്. 2018 ജൂ​​ലൈ 14നാ​​ണു രൂ​​പ​​ത​​യു​​ടെ ചു​​മ​​ത​​ല​​യി​​ൽ​​നി​​ന്നു വി​​ര​​മി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.