സാത്താൻപൂജക്കാർ പോലീസിനെ വെട്ടിച്ച് കടന്നു
Thursday, October 17, 2019 12:19 AM IST
തലശേരി: സാത്താൻപൂജ (ബ്ലാക്ക് മാസ്) നടത്തിയ സംഘം പോലീസ് വലയിൽനിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പൂജ നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് എത്തിയെങ്കിലും മിനിറ്റുകൾക്കുമുമ്പ് സംഘം മുങ്ങുകയായിരുന്നു. ഹാളിൽ നടത്തിയ പരിശോധനയിൽ കത്തിക്കൊണ്ടിരുന്ന മെഴുകുതിരിയും രക്തക്കറകളും കണ്ടെത്തി.
കേരളത്തിൽ വ്യത്യസ്ത ജില്ലകളിലാണ് സാത്താൻപൂജക്കാർ പ്രതിമാസം ഒത്തുചേരുക. ഇങ്ങനെ ഒത്തുചേരുന്നവരിൽ പുരുഷന്മാർ സമ്പന്നരും പെൺകുട്ടികൾ പാവപ്പെട്ടവരുമാണെന്ന പ്രത്യേകതയുണ്ട്. സാത്താൻപൂജക്കാരുടെ പ്രധാന ഇരകൾ കന്യകമാരാണ്. ചില പ്രധാന ആശുപത്രികളിൽനിന്ന് സാത്താൻ പൂജയ്ക്കായി കന്യകമാരെ എത്തിക്കാൻ പ്രത്യേക സംഘംതന്നെ പ്രവർത്തിക്കുന്നതായും വിവരമുണ്ട്.
കന്യകമാരെ നൽകിയാൽ പത്തു ലക്ഷം രൂപവരെ വാഗ്ദാനം നൽകുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. കൂടത്തായി കൊലക്കേസ് പ്രതി ജോളിക്ക് സാത്താൻ സംഘവുമായി ബന്ധമുണ്ടെന്ന സൂചനകൾ പുറത്തുവന്നതോടെ സാത്താൻ പൂജക്കാരെക്കുറിച്ചുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.