ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 12,780 പു​തി​യ വോ​ട്ട​ർ​മാ​ർ
Thursday, October 17, 2019 12:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ഞ്ചു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ നി​​​യ​​​മ​​​സ​​​ഭാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് ഇ​​​നി നാ​​​ലു ദി​​​വ​​​സം മാ​​​ത്രം ശേ​​​ഷി​​​ക്കേ അ​​​ന്തി​​​മ വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. 21നു ​​​ന​​​ട​​​ക്കു​​​ന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ അ​​​ഞ്ചു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി 9,57,509 വോ​​​ട്ട​​​ർ​​​മാ​​​രാ​​​ണു വി​​​ധി​​​യെ​​​ഴു​​​തു​​​ന്ന​​​ത്. ഇ​​​തി​​​ൽ 12,780 പേ​​​ർ പു​​​തി​​​യ വോ​​​ട്ട​​​ർ​​​മാ​​​രാ​​​ണ്. അ​​​ന്തി​​​മ​​​പ​​​ട്ടി​​​ക പ്ര​​​കാ​​​രം മ​​​ഞ്ചേ​​​ശ്വ​​​രം മ​​​ണ്ഡ​​​ല​​​ത്തി​​​ൽ 2,14,779 വോ​​​ട്ട​​​ർ​​​മാ​​​രാ​​​ണു​​​ള്ള​​​ത്. ഇ​​​തി​​​ൽ 1,07,851 പേ​​​ർ പു​​​രു​​​ഷ​​​ൻ​​​മാ​​​രും 1,06,928 പേ​​​ർ സ്ത്രീ​​​ക​​​ളു​​​മാ​​​ണ്. 2019ലെ ​​​ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 2,12,086 വോ​​​ട്ട​​​ർ​​​മാ​​​രാ​​​ണ് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. 2693 വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ വ​​​ർ​​​ധ​​​ന​​​വാ​​​ണ് ഇ​​​ത്ത​​​വ​​​ണ മ​​​ഞ്ചേ​​​ശ്വ​​​ര​​​ത്തു​​​ണ്ടാ​​​യ​​​ത്.

എ​​​റ​​​ണാ​​​കു​​​ളം മ​​​ണ്ഡ​​​ല​​​ത്തി​​​ൽ 1,55,306 വോ​​​ട്ട​​​ർ​​​മാ​​​രു​​​ള്ള​​​തി​​​ൽ 76,184 പു​​​രു​​​ഷ​​​ൻ​​​മാ​​​രും 79,119 സ്ത്രീ​​​ക​​​ളും മൂ​​​ന്നു ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​ർ​​​മാ​​​രും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. 2019ലെ ​​​ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 1,52,401 വോ​​​ട്ട​​​ർ​​​മാ​​​രാ​​​ണ് എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​ത്ത​​​വ​​​ണ 2905 വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ വ​​​ർ​​​ധ​​​ന. അ​​​രൂ​​​ർ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ 1,91,898 വോ​​​ട്ട​​​ർ​​​മാ​​​രി​​​ൽ 94,153 പു​​​രു​​​ഷ​​​ൻ​​​മാ​​​രും 97,745 സ്ത്രീ​​​ക​​​ളു​​​മാ​​​ണു​​​ള്ള​​​ത്. 2019ലെ ​​​ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 1,89,936 വോ​​​ട്ട​​​ർ​​​മാ​​​രാ​​​ണ് അ​​​രൂ​​​രി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. 1962 വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യി.


കോ​​​ന്നി​​​യി​​​ൽ 93,533 പു​​​രു​​​ഷ​​​ൻ​​​മാ​​​രും 1,04,422 സ്ത്രീ​​​ക​​​ളും ഒ​​​രു ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​റും ഉ​​​ൾ​​​പ്പെ​​​ടെ 1,97,956 വോ​​​ട്ട​​​ർ​​​മാ​​​രു​​​ണ്ട്. ക​​​ഴി​​​ഞ്ഞ ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​വി​​​ടെ 1,94,705 വോ​​​ട്ട​​​ർ​​​മാ​​​രാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. 3251 വോ​​​ട്ട​​​ർ​​​മാ​​​ർ കൂ​​​ടി.

വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വി​​​ൽ ആ​​​കെ 1,97,570 വോ​​​ട്ട​​​ർ​​​മാ​​​രാ​​​ണു​​​ള്ള​​​ത്. ഇ​​​തി​​​ൽ 94,326 പു​​​രു​​​ഷ​​​ൻ​​​മാ​​​രും 1,03,241 സ്ത്രീ​​​ക​​​ളും. മൂ​​​ന്നു ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​റു​​​ക​​​ളും പ​​​ട്ടി​​​ക​​​യി​​​ലു​​​ണ്ട്. ക​​​ഴി​​​ഞ്ഞ ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 1,95,601 പേ​​​രാ​​​യി​​​രു​​​ന്നു വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വി​​​ലെ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. 1969 വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ വ​​​ർ​​​ധ​​​ന. 2019 ജ​​​നു​​​വ​​​രി​​​യി​​​ലെ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ​​​ക്കാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നു​​​പു​​​റ​​​മേ, ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ച ദി​​​വ​​​സം വ​​​രെ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​ര് ചേ​​​ർ​​​ക്കാ​​​ൻ ല​​​ഭി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ൾകൂ​​​ടി പ​​​രി​​​ശോ​​​ധി​​​ച്ച് അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​രെകൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തിയാണ് സ​​​പ്ലി​​​മെ​​​ന്‍റ​​​റി ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.