കാലവർഷം പിന്മാറി തുലാവർഷമെത്തി
Thursday, October 17, 2019 12:28 AM IST
തിരുവനന്തപുരം: കാലവർഷം പിന്മാറിയതോടെ ഇന്നലെ മുതൽ തുലാവർഷം എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിൽ തുലാവർഷമെന്നു വിളിക്കുന്ന വടക്കുകിഴക്കൻ മണ്‍സൂണ്‍ എത്തിയതോടെ തമിഴ്നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിലും മഴ തുടങ്ങിയിട്ടുണ്ട്.
വടക്കു കിഴക്കൻ കാലവർഷം ഡിസംബർ 31 വരെയാണ് ലഭിക്കേണ്ടത്. തുലാവർഷം മികച്ച രീതിയിൽ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. ഇത്തവണ ഇടവപ്പാതിക്ക് 13 ശതമാനം അധികമഴ ലഭിച്ചതായാണ് കണക്ക്.
പല ജില്ലകളിലും ശക്തമായ മഴ തുടരുകാണ്. ഇന്നു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, വയനാട് എന്നീ എട്ടു ജില്ലകളിൽ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.