കെഎസ്യു സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം
Thursday, October 17, 2019 1:38 AM IST
തിരുവനന്തപുരം: യൂണിവേഴ്സിറ്റികളിലെ മാർക്ക് ദാനം ഉൾപ്പെടെയുള്ള അട്ടിമറിയിലും മന്ത്രി കെ.ടി. ജലീലിന്റെ ക്രമവിരുദ്ധ ഇടപെടലിലും സുതാര്യമായ അന്വേഷണം നടത്തുക, പിഎസ്സിയെ തകർക്കുന്ന സമീപനം സർക്കാർ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്യു നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം.
പോലീസ് എട്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. പീരങ്കി പ്രയോഗത്തിൽ നിരവധി കെഎസ്യു പ്രവർത്തകർക്ക് പരിക്കേറ്റു. ഇതിൽ പ്രതിഷേധിച്ചു പ്രവർത്തകർ റോഡ് ഉപരോധിച്ചു.
ഒരുമണിക്കൂറോളം സംഘർഷം നീണ്ടു. ഒടുവിൽ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു മാറ്റി.