വെള്ളാപ്പള്ളി നടേശന്റെ നിലപാട് തള്ളി തുഷാർ വെള്ളാപ്പള്ളി
Thursday, October 17, 2019 11:26 PM IST
ആലപ്പുഴ: ജാതി പറഞ്ഞു വോട്ടഭ്യർഥിക്കരുത് എന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാട് തള്ളി മകനും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി. എല്ലാ രാഷ്ട്രീയ പാർട്ടികളും ജാതി പറഞ്ഞാണ് വോട്ടഭ്യർഥിക്കുന്നതെന്നും സ്ഥാനാർഥി നിർണയത്തിൽപോലും ജാതി അടിസ്ഥാന മാനദണ്ഡമാക്കുന്നുണ്ടെന്നും തുഷാർ അരൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.