വില്യം രാജാവിനും മാക്സിമ രാജ്ഞിക്കും കൊച്ചിയിൽ ഊഷ്മള സ്വീകരണം
വില്യം രാജാവിനും മാക്സിമ രാജ്ഞിക്കും കൊച്ചിയിൽ ഊഷ്മള സ്വീകരണം
Thursday, October 17, 2019 11:38 PM IST
കൊ​​​ച്ചി: നെ​​​ത​​​ര്‍​ല​​​ന്‍​ഡ്സ് രാ​​​ജാ​​​വ് വി​​​ല്യം അ​​​ല​​​ക്സാ​​​ണ്ട​​​റും രാ​​​ജ്ഞി മാ​​​ക്സി​​​മ​​​യും ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ കേ​​​ര​​​ള സ​​​ന്ദ​​​ര്‍​ശ​​​ന​​​ത്തി​​​നാ​​​യി കൊ​​​ച്ചി​​​യി​​​ലെ​​​ത്തി. ഇ​​ന്ന​​ലെ ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നി​​​ന് കൊ​​​ച്ചി രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി​​​യ രാ​​​ജാ​​​വി​​നും രാ​​​ജ്ഞി​​ക്കും കേ​​​ര​​​ളീ​​​യ പ​​​ര​​​മ്പ​​​രാ​​​ഗ​​​ത ശൈ​​​ലി​​​യി​​ൽ ഊ​​ഷ്മ​​ള വ​​​ര​​​വേ​​​ല്‍​പ്പാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​രു​​​ന്ന​​​ത്. കേ​​​ര​​​ള ഗ​​​വ​​​ര്‍​ണ​​​ര്‍ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​നും പ​​​ത്നി രേ​​​ഷ്മ​​യും സം​​​സ്ഥാ​​​ന വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥും ചേ​​​ര്‍​ന്ന് ഇ​​രു​​വ​​രെ​​യും സ്വീ​​ക​​രി​​ച്ചു.

ചീ​​​ഫ് സെ​​ക്ര​​​ട്ട​​​റി ടോം ​​​ജോ​​​സ്, സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ, പൊ​​​തു​​​ഭ​​​ര​​​ണ വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി വി​​​ശ്വ​​​നാ​​​ഥ് സി​​​ന്‍​ഹ, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ എ​​​സ്. സു​​​ഹാ​​​സ്, ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി കെ.​ ​​കാ​​​ര്‍​ത്തി​​​ക് എ​​​ന്നി​​​വ​​​ര്‍ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു. സ്വീ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ക്കു​​ശേ​​ഷം റോ​​​ഡ് മാ​​​ര്‍​ഗം രാ​​​ജാ​​​വും സം​​​ഘ​​​വും മ​​​ട്ടാ​​​ഞ്ചേ​​​രി​​​യി​​​ലേ​​​ക്കു തി​​രി​​ച്ചു.

മ​​​ട്ടാ​​​ഞ്ചേ​​​രി​​​യി​​ൽ ഡ​​​​​ച്ച് പാ​​​​​ല​​​​​സ് സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ച രാ​​​​​ജാ​​​​​വി​​നും സം​​​​​ഘ​​​​​ത്തി​​നും മ​​​​​ന്ത്രി ക​​​​​ട​​​​​ന്ന​​​​​പ്പ​​​​​ള്ളി രാ​​​​​മ​​​​​ച​​​​​ന്ദ്ര​​​​​ന്‍റെ​​​​​യും മേ​​​​​യ​​​​​ർ സൗ​​​​​മി​​​​​നി ജ​​​​​യി​​​​​നി​​ന്‍റെ​​​​​യും നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ സ്വീ​​​​​ക​​​​​ര​​​​ണം ന​​​​ൽ​​കി. പാ​​​​​ല​​​​​സി​​​​​ൽ​നി​​​​​ന്നു കൂ​​​​​വ​​​​​പ്പാ​​​​​ട​​​​​ത്തെ​​​​​ത്തി ഡ​​​​​ച്ച് ക​​​​​ന്പ​​​​​നി​​​​​യാ​​​​​യ നെ​​​​​ഡ്സ്പൈ​​​​​സി​​ന്‍റെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം വീ​​​​​ക്ഷി​​​​​ച്ചു. തു​​ട​​ർ​​ന്നു വെ​​​​​ല്ലിം​​​​​ഗ്ട​​​​​ണ്‍ ഐ​​​​​ല​​​​​ൻ​​​​​ഡി​​​​​ലെ ടാ​​​​​ജ് മ​​​​​ല​​​​​ബാ​​​​​ർ ഹോ​​​​​ട്ട​​​​​ലി​​​​​ൽ ​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​നു​​​​​മാ​​​​​യി രാ​​ജാ​​വ് കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​ട​​​​ത്തി. മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ഒ​​​​​രു​​​​​ക്കി​​യ വി​​​​​രു​​​​​ന്നി​​​​​ലും പ​​​​​ങ്കെ​​​​​ടു​​​​​ത്തു.


ഇ​​ന്നു രാ​​​​​വി​​​​​ലെ 10.15ന് ​​​​​ആ​​​​​ല​​​​​പ്പു​​​​​ഴ​​​​​യി​​​​​ലെ​​​​​ത്തു​​​​​ന്ന രാ​​​​​ജാ​​​​​വും രാ​​​​​ജ്ഞി​​​​​യും ഹൗ​​​​​സ്ബോ​​​​​ട്ടി​​​​ൽ യാ​​​​​ത്ര ചെ​​​​യ്യും. ഉ​​ച്ച​​യ്ക്കു 12.45ന് ​​​​​കൊ​​ച്ചി​​യി​​ൽ തി​​രി​​ച്ചെ​​ത്തി ഡ​​​​​ച്ച് മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി സം​​​​​സാ​​​​​രി​​​​​ക്കും. രാ​​​​ത്രി 7.30ന് ​​​​​പ്ര​​​​​ത്യേ​​​​​ക വി​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ ആം​​​​​സ്റ്റ​​​​​ർ​​​​​ഡാ​​​​​മി​​​​​ലേ​​​​​ക്കു തി​​​​രി​​​​ക്കും. മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​ൻ ന​​​​​ട​​​​​ത്തി​​​​​യ നെ​​​​​ത​​​​​ർ​​​​​ല​​​​​ൻ​​​​​ഡ്സ് സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​ന്‍റെ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​യാ​​​​ണ് രാ​​​​​ജാ​​​​​വി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ ഉ​​​​​ന്ന​​​​​ത​​​​​ത​​​​​ല​ സം​​​​​ഘം കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.