സുഹൃത്തുക്കൾ തമ്മിൽ കൈയാങ്കളി; നിലത്തുവീണയാൾ ടിപ്പർ കയറി മരിച്ചു
സുഹൃത്തുക്കൾ തമ്മിൽ കൈയാങ്കളി; നിലത്തുവീണയാൾ ടിപ്പർ കയറി മരിച്ചു
Friday, October 18, 2019 11:57 PM IST
ഏ​​റ്റു​​മാ​​നൂ​​ർ: മ​​ദ്യ​​ല​​ഹ​​രി​​യി​​ലാ​​യി​​രു​​ന്ന സു​​ഹ്യ​​ത്തു​​ക​​ൾ ത​​മ്മി​​ലു​​ള്ള കൈ​​യാ​​ങ്ക​​ളി​​യി​​ൽ റോ​​ഡി​​ൽ നി​​ല​​തെ​​റ്റി വീ​​ണ​​യാ​​ൾ ടി​​പ്പ​​ർ ക​​യ​​റി മ​​രി​​ച്ചു. ഏ​​റ്റു​​മാ​​നൂ​​ർ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ആ​​ക്രി പെ​​റു​​ക്കി വി​​റ്റു ന​​ട​​ന്നി​​രു​​ന്ന അ​​ശോ​​ക​​ൻ എ​​ന്ന​​യാ​​ളാ​​ണ് മ​​രി​​ച്ച​​ത്.

സം​​ഭ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു നീ​​ണ്ടൂ​​ർ പേ​​മ​​ല​​കു​​ന്നേ​ൽ പൊ​​ന്ന​​പ്പ​​ൻ (55)നെ ​ഏ​​റ്റു​​മാ​​നൂ​​ർ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ്1.30​ന് ​പാ​​ലാ റോ​​ഡി​​ൽ ഹി​​ന്ദു​​മ​​ത​​പാ​​ഠ​​ശാ​​ലാ ഹാ​​ളി​​നു സ​​മീ​​പ​​മു​​ള്ള ക​​ട​ത്തി​ണ്ണ​​യി​​ൽ ചെ​​രു​​പ്പ് തു​​ന്ന​​ൽ ജോ​​ലി​​ക​​ളി​​ൽ ഏ​​ർ​​പ്പെ​​ട്ടി​​രു​​ന്ന​​വ​​ർ ത​​മ്മി​​ലാ​​ണു വാ​​ക്കേ​​റ്റം ഉ​​ണ്ടാ​​യ​​ത്. പൊ​​ന്ന​​പ്പ​​നും മ​​രി​​ച്ച അ​​ശോ​​ക​​നും മ​​റ്റൊ​​രാ​​ളും ചേ​​ർ​​ന്നു രാ​​വി​​ലെ മു​​ത​​ൽ മ​​ദ്യ​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഇ​​തി​​നി​ടെ, പൊ​​ന്ന​​പ്പ​​നും അ​​ശോ​​ക​​നും ത​​മ്മി​​ൽ വാ​​ക്കേ​​റ്റം ഉ​​ണ്ടാ​​വു​​ക​​യും പൊ​​ന്ന​​പ്പ​​ൻ അ​​ശോ​​ക​​നെ പി​​ടി​​ച്ചു ത​​ള്ളു​​ക​​യു​​മാ​​യി​​രു​​ന്നു​​വെ​​ന്നു ദൃ​​ക്സാ​​ക്ഷി​​ക​​ൾ പ​​റ​​ഞ്ഞു. നി​​ല തെ​​റ്റി റോ​​ഡി​​ൽ വീ​​ണ അ​​ശോ​​ക​​ന്‍റെ ശ​​രീ​​ര​​ത്തി​​ലു​​ടെ പാ​​ലാ ഭാ​​ഗ​​ത്തേ​​ക്കു പോ​​വു​​ക​​യാ​​യി​​രു​​ന്ന ലോ​​റി ക​​യ​​റി​​യി​​റ​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. അ​​ശോ​​ക​​ൻ ത​ത്ക്ഷ​ണം മ​രി​ച്ചു. ഏ​​റ്റു​​മാ​​നൂ​​ർ പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു മൃ​​ത​​ദേ​​ഹം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ലേ​​ക്കു മാ​​റ്റി. സം​​ഭ​​വ​​ത്തി​​ൽ പൊ​​ന്ന​​പ്പ​​നെ​​തി​​രേ മ​​ന​​പ്പൂ​ർ​​വ​​മ​​ല്ലാ​​ത്ത ന​​ര​​ഹ​​ത്യ​​യ്ക്കു കേ​​സ് എ​​ടു​​ത്തു.


മ​​രി​​ച്ച അ​​ശോ​​ക​​ന്‍റെ സ്വ​​ദേ​​ശം എ​​വി​​ടെ​​യാ​​ണെ​​ന്നോ അ​​ഡ്ര​​സ് എ​​ന്താ​​ണ​​ന്നോ ആ​​ർ​​ക്കു​​മ​​റി​​ല്ല. ക​​ഴി​​ഞ്ഞ നാ​​ലു വ​​ർ​​ഷ​​ത്തോ​​ള​​മാ​​യി അ​​ശോ​​ക​​ൻ ഏ​​റ്റു​​മാ​​നൂ​​ർ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ആ​​ക്രി പെ​​റു​​ക്കി വി​​റ്റും രാ​​ത്രി കാ​​ല​​ങ്ങ​​ളി​​ൽ ടൗ​​ണി​​ലെ ക​​ട​​ത്തി​​ണ്ണ​​ക​​ളി​​ൽ കി​​ട​​ന്നു​​റ​​ങ്ങി​​യും ക​​ഴി​​ഞ്ഞു വ​​രി​​ക​​യാ​​യി​​രു​​ന്നു.​​ അ​​ടു​​ത്ത നാ​​ളി​​ലാ​​ണ് അ​​ശോ​​ക​​ൻ പൊ​​ന്ന​​പ്പ​​നോ​​ടൊ​​പ്പം ചേ​​ർ​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.