പരിഗണിക്കാൻ കഴിയില്ല എന്നാണ് അറിയിച്ചതെന്നു ജോസ് കെ. മാണി
Sunday, October 20, 2019 12:13 AM IST
കോട്ടയം: ഇലക്ഷൻ കമ്മീഷനു നൽകിയ അപേക്ഷ തള്ളി എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നു ജോസ് കെ. മാണി എം പി. കോടതിയുടെ താത്കാലിക ഉത്തരവ് നിലനിൽക്കുന്നതിനാൽ അപേക്ഷ ഇപ്പോൾ പരിഗണിക്കാൻ കഴിയില്ല എന്നു മാത്രമാണ് ഇലക്ഷൻ കമ്മീഷൻ പറഞ്ഞത്.
മറിച്ചൊരു തീരുമാനം വന്നാൽ അറിയിക്കണമെന്നുമാണ് കമ്മീഷൻ പറഞ്ഞിരിക്കുന്നത്. യാഥാർഥ്യം വളച്ചൊടിച്ചു ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമം എന്ന് ജോസ് കെ. മാണി പറഞ്ഞു.