നാ​ല് ആ​ശു​പ​ത്രി​ക​ളു​ടെ വി​ക​സ​ന​ത്തി​ന് 41 കോ​ടി
Sunday, October 20, 2019 12:37 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ണ്ണൂ​​​ര്‍ പ​​​ഴ​​​യ​​​ങ്ങാ​​​ടി താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി, തൃ​​​ശൂ​​​ര്‍ കൊ​​​ര​​​ട്ടി ഗാ​​​ന്ധി​​​ഗ്രാം ത്വ​​​ക്‌രോ​​​ഗാ​​​ശു​​​പ​​​ത്രി, ക​​​ണ്ണൂ​​​ര്‍ പെ​​​രി​​​ങ്ങോം താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ​​​ള്ളി​​​ക്ക​​​ല്‍ സാ​​​മൂ​​​ഹി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്രം എ​​​ന്നി​​​വ​​​യു​​​ടെ വി​​​ക​​​സ​​​ന പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കാ​​​യി 41 കോ​​​ടി രൂ​​​പ​​​യു​​​ടെ ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ല്‍​കി​​​യ​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ അ​​​റി​​​യി​​​ച്ചു.

പ​​​ഴ​​​യ​​​ങ്ങാ​​​ടി താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​ക്കാ​​​യി ആ​​​റു കോ​​​ടി രൂ​​​പ​​​യും കൊ​​​ര​​​ട്ടി ഗാ​​​ന്ധി​​​ഗ്രാം ത്വ​​​ക്ക് രോ​​​ഗാ​​​ശു​​​പ​​​ത്രി​​​ക്ക് 17 കോ​​​ടി രൂ​​​പ​​​യും പെ​​​രി​​​ങ്ങോം താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​ക്ക് 12 കോ​​​ടി രൂ​​​പ​​​യും പ​​​ള്ളി​​​ക്ക​​​ല്‍ സാ​​​മൂ​​​ഹി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ത്തി​​​ന് ആ​​​റു കോ​​​ടി രൂ​​​പ​​​യു​​​മാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

പ​​​ള്ളി​​​ക്ക​​​ല്‍ സാ​​​മൂ​​​ഹി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ര​​​ണ്ടാം ഘ​​​ട്ട പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കാ​​​യാ​​​ണ് തു​​​ക അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

ന​​​ബാ​​​ര്‍​ഡി​​​ന്‍റെ വി​​​ഹി​​​ത​​​മാ​​​യി 34.85 കോ​​​ടി രൂ​​​പ​​​യും സം​​​സ്ഥാ​​​ന വി​​​ഹി​​​ത​​​മാ​​​യി 6.15 കോ​​​ടി രൂ​​​പ​​​യു​​​മാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ച​​​തെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.