പുല്ലൂർ ഗവ. യുപി സ്കൂൾ: മൂന്നു മാസത്തിനകം തീരുമാനമെടുക്കണം
Sunday, October 20, 2019 12:56 AM IST
കൊച്ചി: മലപ്പുറം മഞ്ചേരിയിലെ പുല്ലൂർ ഗവ. യുപി സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്ന വിഷയത്തിൽ മൂന്നു മാസത്തിനകം തീരുമാനമെടുക്കാൻ ഹൈക്കോടതി സർക്കാരിനു നിർദേശം നൽകി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ശിപാർശയുണ്ടായിട്ടും ഹൈസ്കൂളാക്കുന്നതിന് സർക്കാർ നടപടിയെടുക്കുന്നില്ലെന്നാരോപിച്ചു സ്കൂൾ ഭരണ സമിതി ചെയർമാൻ അത്തിക്കണ്ണിൽ സൈനുലാബ്ദിൻ നൽകിയ ഹർജിയിലാണു സിംഗിൾ ബെഞ്ചിന്റെ നിർദേശം. 73 വർഷം പഴക്കമുള്ള യുപി സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തണമെന്നാവശ്യപ്പെട്ട് സ്കൂൾ ഭരണസമിതി സർക്കാരിന് അപേക്ഷ നൽകിയിരുന്നു. ഇതനുവദിക്കാൻ കഴിഞ്ഞ സർക്കാർ തീരുമാനിച്ചു.