മാ​ർ​ക്ക് ദാ​നം: മന്ത്രി ജ​ലീ​ലി​ന്‍റെ പ്ര​സ്താ​വ​ന സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​നമെന്ന് ചെ​ന്നി​ത്ത​ല
മാ​ർ​ക്ക് ദാ​നം: മന്ത്രി ജ​ലീ​ലി​ന്‍റെ പ്ര​സ്താ​വ​ന സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​നമെന്ന് ചെ​ന്നി​ത്ത​ല
Monday, October 21, 2019 12:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ച​​​ട്ട​​​ങ്ങ​​​ളും വ​​​കു​​​പ്പു​​​ക​​​ളും താ​​​ൻ വീ​​​ണ്ടും ലം​​​ഘി​​​ക്കു​​​മെ​​​ന്ന മ​​​ന്ത്രി കെ.​​​ടി.​​​ ജ​​​ലീ​​​ലി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ലം​​​ഘ​​​ന​​​വും നീ​​​തി​​​ന്യാ​​​യ വ്യ​​​വ​​​സ്ഥ​​​യെ വെ​​​ല്ലു​​​വി​​​ളി​​​ക്കു​​​ന്ന​​​തു​​​മാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.

നി​​​യ​​​മം ലം​​​ഘി​​​ക്കു​​​മെ​​​ന്നു പ​​​ര​​​സ്യ​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച മ​​​ന്ത്രി​​​യെ ഒ​​​രു നി​​​മി​​​ഷം വൈ​​​കാ​​​തെ പു​​​റ​​​ത്താ​​​ക്കേ​​​ണ്ട​​​തു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ക​​​ർ​​​ത്ത​​​വ്യ​​​മാ​​​ണ്. രാ​​​ജ്യ​​​ത്തെ ഭ​​​ര​​​ണ​​​ഘ​​​ട​​​ന തൊ​​​ട്ടു സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത് അ​​​ധി​​​കാ​​​ര​​​മേ​​​റ്റ മ​​​ന്ത്രി നി​​​യ​​​മ​​​ങ്ങ​​​ളും ച​​​ട്ട​​​ങ്ങ​​​ളും പാ​​​ലി​​​ച്ചാ​​​ണ് ഭ​​​ര​​​ണം ന​​​ട​​​ത്തേ​​​ണ്ട​​​ത്. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ കാ​​​വ​​​ൽ​​ഭ​​​ട​​​നാ​​​കേ​​​ണ്ട​​​യാ​​​ളാ​​​ണ് മ​​​ന്ത്രി.

ച​​​ട്ട​​​ങ്ങ​​​ളും വ​​​കു​​​പ്പു​​​ക​​​ളും താ​​​ൻ ഇ​​​നി​​​യും ലം​​​ഘി​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​ര​​​സ്യ​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​തു ഗു​​​രു​​​ത​​​ര​​​മാ​​​ണ്. സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ലം​​​ഘി​​​ച്ച അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് മ​​​ന്ത്രി​​​യാ​​​യി തു​​​ട​​​രാ​​​നു​​​ള്ള അ​​​ർ​​​ഹ​​​ത ന​​​ഷ്ട​​​പ്പെ​​​ട്ടു.

നി​​​യ​​​മ​​​ങ്ങ​​​ളും ച​​​ട്ട​​​ങ്ങ​​​ളും ലം​​​ഘി​​​ക്കു​​​ക​​​യും അ​​​തു കേ​​​മ​​​ത്ത​​​ര​​​മാ​​​യി വി​​​ളി​​​ച്ചു പ​​​റ​​​ഞ്ഞു ന​​​ട​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ക​​​യാ​​​ണു മ​​​ന്ത്രി. അ​​​ർ​​​ഹ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​ർ​​​ഹ​​​മാ​​​യ​​​തു കൊ​​​ടു​​​ക്കു​​​ക​​​യാണു താ​​​ൻ ചെ​​​യ്യു​​​ന്ന​​​തെ​​​ന്നു മ​​​ന്ത്രി പ​​​റ​​​യു​​​ന്നു. അ​​​ർ​​​ഹ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​ർ​​​ഹ​​​മാ​​​യ​​​ത് കൊ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് ആ​​​രും എ​​​തി​​​ര​​​ല്ല. പ​​​ക്ഷേ അ​​​ത് നി​​​യ​​​മാ​​​നു​​​സൃ​​​ത​​​മാ​​​ക​​​ണം.


തോ​​​റ്റ കു​​​ട്ടി​​​ക​​​ളെ നി​​​യ​​​മം ലം​​​ഘി​​​ച്ച് മാ​​​ർ​​​ക്ക് കൂ​​​ട്ടി​​​യി​​​ട്ടു ന​​​ൽ​​​കി ജ​​​യി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണോ അ​​​ർ​​​ഹ​​​മാ​​​യ​​​ത് ന​​​ൽ​​​ക​​​ൽ? അ​​​ത് അ​​​ന​​​ർ​​​ഹ​​​ർ​​​ക്കു ന​​​ൽ​​​കു​​​ന്ന മാ​​​ർ​​​ക്ക് ദാ​​​ന​​​മാ​​​ണ്. വി​​​ജ​​​യി​​​ക്കാ​​​നു​​​ള്ള അ​​​ർ​​​ഹ​​​ത തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​ത് ആ ​​​പ​​​രീ​​​ക്ഷ​​​യി​​​ൽ ല​​​ഭി​​​ച്ച മാ​​​ർ​​​ക്കാ​​​ണ്. പ​​​രീ​​​ക്ഷ​​​യി​​​ൽ തോ​​​റ്റ കു​​​ട്ടി​​​ക​​​ളെ കൂ​​​ട്ട​​​ത്തോ​​​ടെ മാ​​​ർ​​​ക്ക് കൂ​​​ട്ടി​​​യി​​​ട്ട് ജ​​​യി​​​പ്പി​​​ച്ചാ​​​ൽ പി​​​ന്നെ പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ർ​​ഥ​​​മെ​​​ന്താ​​​ണ്?
എ​​​ല്ലാം നി​​​യ​​​മാ​​​നു​​​സൃ​​​ത​​​മാ​​​യാണു ചെ​​​യ്​​​ത​​​തെ​​​ന്നാ​​​ണു മ​​​ന്ത്രി ആ​​​ദ്യം പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ത്. ഇ​​​പ്പോ​​​ൾ പ​​​റ​​​യു​​​ന്നു നി​​​യ​​​മം താ​​​ൻ ലം​​​ഘി​​​ച്ചു​​​വെ​​​ന്ന്.

തെ​​​റ്റു ചെ​​​യ്യു​​​ക മാ​​​ത്ര​​​മ​​​ല്ല, അ​​​തി​​​നെ ന്യാ​​​യീ​​​ക​​​രി​​​ക്കു​​​ക​​​യും അ​​​ത് ആ​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യു​​​മാ​​​ണു മ​​​ന്ത്രി ചെ​​​യ്യു​​​ന്ന​​​തെ​​​ന്നും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ചൂ​​ണ്ടി​​ക്കാ​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.