ദു​രി​ത ബാ​ധി​ത​രാ​യ സ്ത്രീ​ക​ളെ കൈ​പി​ടി​ച്ചു​യ​ര്‍​ത്താ​ന്‍ പദ്ധതി
Tuesday, October 22, 2019 11:53 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കു​​​ടും​​​ബ​​​നാ​​​ഥ​​​ന്‍റെ ഏ​​​ക ആ​​​ശ്ര​​​യ​​​ത്തി​​​ല്‍ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ല്‍ ഗൃ​​​ഹ​​​നാ​​​ഥ​​​ന്‍ ഗു​​​രു​​​ത​​​ര​​​മാ​​​യ അ​​​സു​​​ഖ​​​ത്താ​​​ല്‍ കി​​​ട​​​പ്പി​​​ലാ​​​വു​​​ക​​​യോ രോ​​​ഗം മൂ​​​ലം മ​​​രി​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​മ്പോ​​​ള്‍ ദു​​​രി​​​ത​​​ത്തി​​​ലാ​​​കു​​​ന്ന കു​​​ടും​​​ബ​​​ങ്ങ​​​ളെ ക​​​ര​​​ക​​​യ​​​റ്റാ​​​ന്‍ സം​​​സ്ഥാ​​​ന വ​​​നി​​​ത ശി​​​ശു​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പ് ആ​​​വി​​​ഷ്ക​​​രി​​​ച്ച ‘അ​​​തി​​​ജീ​​​വി​​​ക’ പ​​​ദ്ധ​​​തി​​​യ്ക്ക് ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ല്‍​കി​​​യ​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ അ​​​റി​​​യി​​​ച്ചു.

പ​​​ദ്ധ​​​തി​​​യു​​​ടെ സു​​​ഗ​​​മ​​​മാ​​​യി ന​​​ട​​​ത്തി​​​പ്പി​​​ന് 50 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ഭ​​​ര​​​ണാ​​​നു​​​മ​​​തി​​​യും ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. ഭ​​​ര്‍​ത്താ​​​വി​​​ന്‍റെ അ​​​ല്ലെ​​​ങ്കി​​​ല്‍ കു​​​ടും​​​ബ​​​നാ​​​ഥ​​​ന്‍റെ വി​​​യോ​​​ഗം​​​മൂ​​​ല​​​മോ അ​​​സു​​​ഖം​​​മൂ​​​ല​​​മോ പ്ര​​​കൃ​​​തി ക്ഷോ​​​ഭ​​​ത്താ​​​ലോ മ​​​റ്റ് കാ​​​ര​​​ണ​​​ത്താ​​​ലോ ബു​​​ദ്ധി​​​മു​​​ട്ട് അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന സ്ത്രീ​​​ക​​​ള്‍​ക്ക് ഒ​​​റ്റ​​​ത്ത​​​വ​​​ണ സ​​​ഹാ​​​യം ന​​​ല്‍​കു​​​ന്ന​​​തി​​​നാ​​​ണ് അ​​​തി​​​ജീ​​​വി​​​ക പ​​​ദ്ധ​​​തി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. ഈ ​​​പ​​​ദ്ധ​​​തി പ്ര​​​കാ​​​രം ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ന് പ​​​ര​​​മാ​​​വ​​​ധി 50,000 രൂ​​​പ​​​യാ​​​യി​​​രി​​​ക്കും ഇ​​​ട​​​ക്കാ​​​ലാ​​​ശ്വാ​​​സ​​​മാ​​​യി ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.


ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ള്‍

ഭ​​​ര്‍​ത്താ​​​വ്, കു​​​ട്ടി​​​ക​​​ള്‍, കു​​​ടും​​​ബ​​​നാ​​​ഥ എ​​​ന്നി​​​വ​​​ര്‍ രോ​​​ഗ​​​ബാ​​​ധി​​​ത​​​രാ​​​യി കി​​​ട​​​പ്പു രോ​​​ഗി​​​യു​​​ള്ള കു​​​ടും​​​ബം, പ്ര​​​കൃ​​​തി ദു​​​ര​​​ന്ത​​​ത്താ​​​ലോ, മ​​​നു​​​ഷ്യ വി​​​പ​​​ത്തി​​​നാ​​​ലോ വീ​​​ട് ന​​​ഷ്ട​​​പ്പെ​​​ട്ട് നാ​​​ശം സം​​​ഭ​​​വി​​​ച്ച് വാ​​​ട​​​ക​​​യ്ക്ക് താ​​​മ​​​സി​​​ക്കാ​​​ന്‍ ക​​​ഴി​​​യാ​​​തെ ബു​​​ദ്ധി​​​മി​​​ട്ടു​​​ന്ന സ്ത്രീ ​​​കു​​​ടും​​​ബ​​​നാ​​​ഥ​​​യാ​​​യ കു​​​ടും​​​ബം തുടങ്ങിയ വ​​​രാ​​​ണ് ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ള്‍. അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ വാ​​​ര്‍​ഷി​​​ക കു​​​ടും​​​ബ വ​​​രു​​​മാ​​​നം 50,000 രൂ​​​പ​​​യി​​​ല്‍ താ​​​ഴെ​​​യാ​​​യി​​​രി​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.