വൃദ്ധദമ്പതികള്‍ മരിച്ചനിലയില്‍; മകൻ കസ്റ്റഡിയിൽ
Tuesday, October 22, 2019 11:56 PM IST
തി​രു​വ​ല്ല: വൃ​ദ്ധ​ദ​മ്പ​തി​ക​ളെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​വി​യൂ​ര്‍ തി​രു​വാ​മ​ന​പു​രം ശ്രീ​കൃ​ഷ്ണ​ക്ഷേ​ത്ര​ത്തി​നു സ​മീ​പം തെ​ക്കേ​തി​ല്‍ സു​ജാ​ഭ​വ​നി​ല്‍ വാ​സു ആ​ചാ​രി(79) ഭാ​ര്യ രാ​ജ​മ്മ(69) എ​ന്നി​വ​രാ​ണ് വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട​ത്.

വാ​സു ആ​ചാ​രി​യെ വീ​ടി​ന്‍റെ കി​ട​പ്പു​മു​റി​യു​ടെ മേ​ല്‍ക്കൂ​ര​യു​ടെ ക​ഴു​ക്കോ​ലി​ല്‍ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ലും ഭാ​ര്യ രാ​ജ​മ്മ​യെ ഇ​തേ കി​ട​പ്പു​മു​റി​യി​ലെ ക​ട്ടി​ലി​ല്‍ ക​ഴു​ത്തി​ന്‍റെ ഇ​ട​തു​ഭാ​ഗ​ത്ത് ആ​ഴ​ത്തി​ൽ വെ​ട്ടേ​റ്റു ര​ക്തം വാ​ര്‍ന്നു മ​രി​ച്ച​നി​ല​യി​ലു​മാ​ണ് കാ​ണ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30നാ​ണ് സം​ഭ​വം പു​റ​ലോ​കം അ​റി​യു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് ഇ​വ​രു​ടെ മ​ക​ന്‍ പ്ര​ശാ​ന്തി(49)​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ക​ഴി​ഞ്ഞ ര​ണ്ടു​മൂ​ന്നു ദി​വ​സ​മാ​യി കു​ടും​ബ​സ്വ​ത്തി​നെ സം​ബ​ന്ധി​ച്ചു പ്ര​ശാ​ന്ത് വീ​ട്ടി​ല്‍ വ​ഴ​ക്കു​ണ്ടാ​ക്കി​യി​രു​ന്നു. ത​ര്‍ക്കം രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ര്‍ന്നു പ​ഞ്ചാ​യ​ത്തം​ഗം രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ച​ര്‍ച്ച​ക​ള്‍ ന​ട​ത്തി​യി​രു​ന്നു. ആ​ലു​വാ​യി​ലെ സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ല്‍ ആ​ശാ​രി​പ​ണി ചെ​യ്യു​ന്ന പ്ര​ശാ​ന്ത് ഒ​രാ​ഴ്ച​യാ​യി വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.


ഇ​ന്ന​ലെ പ​ക​ല്‍ വാ​സു​വി​നെ​യും രാ​ജ​മ്മ​യെ​യും വീ​ടി​നു വെ​ളി​യി​ല്‍ കാ​ണാ​ഞ്ഞ​തി​നാ​ല്‍ അ​യ​ല്‍വാ​സി​യാ​യ ര​മേ​ശ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ വീ​ടി​ന്‍റെ വ​രാ​ന്ത​യി​ല്‍ പ്ര​ശാ​ന്ത് ക​ര​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. വാ​സു ആ​ചാ​രി​യെ വി​ളി​ച്ചി​ട്ട് പ്ര​തി​ക​ര​ണ​മി​ല്ലാ​താ​യ​പ്പോ​ള്‍ സം​ശ​യം തോ​ന്നി​യ ര​മേ​ശ് മ​റ്റ് അ​യ​ല്‍വാ​സി​ക​ളെ വി​ളി​ക്കാ​ന്‍ പോ​യ​സ​മ​യ​ത്ത് ബാ​ഗു​മെ​ടു​ത്ത് പ്ര​ശാ​ന്ത് ര​ക്ഷ​പ്പെ​ടു​ന്ന​താ​ണ് ക​ണ്ട​ത്. തു​ട​ര്‍ന്ന് സ​മീ​പ​മു​ള​ള ബ​സ് സ്റ്റോ​പ്പി​ല്‍വ​ച്ച് ഇ​യാ​ളെ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു പോ​ലീ​സി​ല്‍ ഏ​ല്പി​ക്കു​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.