സി​​​ലി​​യു​​ടെ കൊലപാതകം ഷാ​​​ജു​​​വി​​​ന് അ​​​റി​​​യാ​​​മെ​​​ന്ന് മൊ​​​ഴി
Wednesday, October 23, 2019 12:09 AM IST
കോ​​​ഴി​​​ക്കോ​​​ട്: കൂ​​​ട​​​ത്താ​​​യി കൊ​​​ല​​​പാ​​​ത​​​ക പ​​​ര​​​മ്പ​​​ര​​​യി​​​ലെ സി​​​ലി​​യു​​ടെ (43) മ​​ര​​ണം കൊ​​​ല​​​പാ​​​ത​​​ക​​​മാ​​​ണെ​​​ന്ന് ഭ​​​ര്‍​ത്താ​​​വ് ഷാ​​​ജു​​​വി​​​ന് അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് മൊ​​​ഴി. കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി ജോ​​​ളി​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​ന്വേ​​​ഷ​​​ണ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ മു​​​മ്പാ​​​കെ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ വ​​​ട​​​ക​​​ര കോ​​​സ്റ്റ​​​ല്‍ പോ​​​ലീ​​​സ് സ്‌​​​റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​ച്ച് ജോ​​​ളി​​​യെ ചോ​​​ദ്യം ചെ​​​യ്ത​​​പ്പോ​​​ഴാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​വ​​ർ ​​പ​​​റ​​​ഞ്ഞ​​​ത്.

സി​​​ലി​​​യു​​​ടെ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ള്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍നി​​​ന്ന് ഒ​​​പ്പി​​​ട്ടു താ​​​നാ​​​ണ് വാ​​​ങ്ങി​​​യ​​​തെ​​​ന്നും അ​​​തു പി​​​ന്നീ​​​ട് സു​​​ഹൃ​​​ത്ത്‌​​വ​​​ഴി പ​​​ണ​​​യം വ​​​ച്ച​​​താ​​​യും ജോ​​​ളി അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തോ​​​ട് പ​​​റ​​​ഞ്ഞു. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ളെ​​​ല്ലാം ഷാ​​​ജു​​​വി​​​നും അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് ജോ​​​ളി​​​യു​​​ടെ മൊ​​​ഴി.​ മാ​​​റ്റി മാ​​​റ്റി പ​​​റ​​​യു​​​ന്ന​​​തി​​​നാ​​​ൽ മൊ​​ഴി​​ക​​ൾ പോ​​​ലീ​​​സ് പൂ​​ർ​​ണ​​മാ​​യി വി​​​ശ്വ​​​സി​​​ച്ചി​​​ട്ടി​​​ല്ല. ശ​​​ക്ത​​​മാ​​​യ ഏ​​​താ​​​നും തെ​​​ളി​​​വു​​​ക​​​ൾ​​​കൂ​​​ടി ശേ​​​ഖ​​​രി​​​ച്ച​​​തി​​​നു ശേ​​​ഷ​​​മെ കൂ​​​ടു​​​ത​​​ൽ അ​​​റ​​​സ്റ്റ് ഉ​​​ണ്ടാ​​​കൂ​ എ​​ന്ന​​​റി​​​യു​​​ന്നു.


ചോ​​​ദ്യം​​ചെ​​​യ്യ​​​ല്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍​ക്ക് ശേ​​​ഷ​​​മാ​​​ണ് തെ​​​ളി​​​വെ​​​ടു​​​പ്പി​​​നും മ​​​റ്റു​​​മാ​​​യി ജോ​​​ളി​​​യെ കൊ​​​ണ്ടു​​​പോ​​​വു​​​ക​​​യെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം പ​​​റ​​​യു​​​ന്ന​​​ത്. സി​​​ലി മ​​​രി​​ച്ച ദി​​​വ​​​സം ജോ​​​ളി ഉ​​​പ​​​യോ​​​ഗി​​​ച്ച കാ​​​റും രേ​​​ഖ​​​ക​​​ളും അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ക​​​ണ്ടെ​​​ടു​​​ക്കും. കാ​​​റി​​​ൽ സി​​​ലി​​​യു​​​ടെ സ്ര​​​വ​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും. ഇ​​​തി​​​നാ​​​യി ഫോ​​​റ​​​ൻ​​​സി​​​ക് വി​​​ദ​​​ഗ്ധ​​രു​​​ടെ സ​​​ഹാ​​​യം തേ​​​ടി.​

ജോ​​ളി​​യു​​ടെ ആ​​ദ്യ​​ഭ​​ർ​​ത്താ​​വാ​​യി​​രു​​ന്ന റോ​​​യ്‌ തോ​​​മ​​​സ് മ​​​രി​​​ക്കു​​​ന്ന കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ല്‍ പൊ​​​ന്നാ​​​മ​​​റ്റ​​​ത്ത് വീ​​​ട്ടി​​​ല്‍ ജോ​​​ലി​​​ക്കു​​​ണ്ടാ​​​യി​​​രു​​​ന്ന​ ഏ​​​ലി​​​യാ​​​മ്മ, സു​​​ന്ദ​​​ര​​​ന്‍ എ​​​ന്നി​​​വ​​​രി​​ല്‍നി​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം മൊ​​​ഴി​​​യെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.