അ​മ്മ​യും മകളും വീ​ട്ടി​ൽ മ​രി​ച്ചനി​ല​യി​ൽ
Wednesday, October 23, 2019 11:16 PM IST
പാ​ന്പാ​ടി: വെ​ള്ളൂ​ർ ഏ​ഴാം മൈ​ലി​ന് സ​മീ​പം ത​നി​ച്ചു താ​മ​സി​ക്കു​ന്ന അ​മ്മ​യെ​യും മ​ക​ളെ​യും വീ​ട്ടി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. പൊ​ന്ന​പ്പ​ൻ സി​റ്റി മ​ണ്ണു​കു​ള​ങ്ങ​ര വ​ല്സ​മ്മ (80), മ​ക​ൾ മി​നി (50) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ര​ണ്ട് ദി​വ​സമാ​യി വീ​ട്ടി​ൽ ലൈ​റ്റ് തെ​ളി​ഞ്ഞു കി​ട​ക്കു​ന്ന​ത് ക​ണ്ടു സം​ശ​യം തോ​ന്നി​യ അ​യ​ൽ​ക്കാ​ർ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സ് എ​ത്തി വീ​ട് തു​റ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് മ​ര​ണ വി​വ​രം അ​റി​യു​ന്ന​ത്. അ​മ്മ നി​ല​ത്തും മ​ക​ളെ ഉ​ത്ത​ര​ത്തി​ൽ തൂ​ങ്ങി​യ നി​ല​യി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. വീ​ടി​നു പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി. രാ​ത്രി​യാ​യ​തി​നാ​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ ഇ​ന്നു രാ​വി​ലെ​യേ ന​ട​ക്കു​ക​യു​ള്ളു.


ആ​ത്മ​ഹ​ത്യ​യാ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വി​ര​ല​ട​യാ​ള, സ​യ​ന്‍റി​ഫി​ക് വി​ദ​ഗ്ധ​ർ ഇ​ന്ന് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷ​മേ മൃ​ത​ദേ​ഹ​ങ്ങ​ൾ മാ​റ്റു​ക​യു​ള്ളു. മ​രി​ച്ച അ​മ്മ​യ്ക്കും മ​ക​ൾ​ക്കും അ​യ​ൽ​വാ​സി​ക​ളു​മാ​യി അ​ധി​കം ബ​ന്ധ​മി​ല്ലെ​ന്നു പ​റ​യു​ന്നു. ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളെ വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.