മ​ഞ്ജു വാ​ര്യ​രു​ടെ പ​രാ​തി: ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി അ​ന്വേ​ഷി​ക്കും
Wednesday, October 23, 2019 11:37 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​ടി മ​​​ഞ്ജു​​​വാ​​​ര്യ​​​ർ ഡി​​​ജി​​​പി​​​ക്ക് നേ​​​രി​​​ട്ട് ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സം​​​വി​​​ധാ​​​യ​​​ക​​​ൻ ശ്രീ​​​കു​​​മാ​​​ർ മേ​​​നോ​​​നെ​​​തി​​​രായ ആരോപണ ത്തിൽ ക​​​ഴ​​​ന്പു​​​ണ്ടെ​​​ന്നു ക​​​ണ്ടെ​​​ത്ത​​​ൽ. ഇതേ​​ത്തു​​​ട​​​ർ​​ന്നു പ​​​രാ​​​തി അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക സം​​​ഘ​​​ത്തെ നി​​​യോ​​​ഗി​​​ച്ചു.

ഡി​​​ജി​​​പി​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം തൃ​​​ശൂ​​​ർ ഈ​​​സ്റ്റ് പോ​​​ലീ​​​സാ​​​ണ് കേ​​​സെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. തൃ​​​ശൂ​​​ർ ജി​​​ല്ലാ ക്രൈം ​​​ബ്രാ​​​ഞ്ച് ഡി​​​വൈ​​​എ​​​സ്പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​ണ് അ​​​ന്വേ​​​ഷി​​​ക്കു​​​ക.

സ്ത്രീ​​​ക​​​ളെ അ​​​പ​​​മാ​​​നി​​​ക്കു​​​ക, സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​ക തു​​​ട​​​ങ്ങി​​​യ വ​​​കു​​​പ്പു​​​ക​​​ൾ അ​​​നു​​​സ​​​രി​​​ച്ചാ​​​ണ് ശ്രീ​​​കു​​​മാ​​​ർ മേ​​​നോ​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ത​​​ന്നെ ശ്രീ​​​കു​​​മാ​​​ർ മേ​​​നോ​​​നി​​​ൽ​​നി​​​ന്നു പോ​​​ലീ​​​സ് മൊ​​​ഴി​​​യെ​​​ടു​​​ക്കും.

ശ്രീ​​​കു​​​മാ​​​ർ മേ​​​നോ​​​ൻ​​ ത​​​ന്നെ നി​​​ര​​​ന്ത​​​രം ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​യും അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ക്കു​​​മോ​​​യെ​​ന്നു ഭ​​​യ​​​മു​​​ണ്ടെ​​​ന്നും കാ​​​ണി​​​ച്ചാ​​​ണു മ​​​ഞ്ജു​​​വാ​​​ര്യ​​​ർ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ​​​യെ നേ​​​രി​​​ൽ ക​​​ണ്ടു പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്.


ഔ​​​ദ്യോ​​​ഗി​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി താ​​​ൻ ശ്രീ​​​കു​​​മാ​​​ർ മേ​​​നോ​​​നു കൈ​​​മാ​​​റി​​​യ ലെ​​​റ്റ​​​ർ ഹെ​​​ഡും രേ​​​ഖ​​​ക​​​ളും ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും പ​​​രാ​​​തി​​​യി​​​ലു​​​ണ്ട്.
മോ​​​ഹ​​​ൻ​​​ലാ​​​ലി​​​നെ നാ​​​യ​​​ക​​​നാ​​​ക്കി ശ്രീ​​​കു​​​മാ​​​ർ മേ​​​നോ​​​ൻ സം​​​വി​​​ധാ​​​നം ചെ​​​യ്ത ഒ​​​ടി​​​യ​​​ൻ എ​​​ന്ന ബി​​​ഗ് ബ​​​ജ​​​റ്റ് സി​​​നി​​​മ​​​യി​​​ൽ മ​​​ഞ്ജു​​​വാ​​​ര്യ​​​രാ​​​യി​​​രു​​​ന്നു നാ​​​യി​​​ക. ഈ ​​​ചി​​​ത്ര​​​ത്തി​​​നു ശേ​​​ഷം ത​​​നി​​​ക്കു നേ​​​രെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​ങ്ങ​​​ളി​​​ലൂ​​​ടെ ന​​​ട​​​ക്കു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ൽ ശ്രീ​​​കു​​​മാ​​​ർ മേ​​​നോ​​​നും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഒ​​​രു സു​​​ഹൃ​​​ത്തു​​​മാ​​​ണെ​​​ന്നും പ​​​രാ​​​തി​​​യി​​​ൽ മ​​​ഞ്ജു ആ​​​രോ​​​പി​​​ക്കു​​​ന്നു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.