അന്വേഷണം ശരിയായ ദിശയിലെന്ന് ഐജി
Wednesday, October 23, 2019 11:47 PM IST
താമരേശേരി: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണം ശരിയായ ദിശയിലാണെന്നും അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്നും ഉത്തരമേഖലാ ഐജി അശോക് യാദവ് പറഞ്ഞു.
കൂടത്തായി കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ ഉന്നതതല അവലോകന യോഗം താമരേശേരി ഗസ്റ്റ്ഹൗസില്‍ ചേർന്ന ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.