അറസ്റ്റിലായവർക്ക് മാവോയിസ്റ്റ് ബന്ധം: സിപിഎം
Saturday, November 9, 2019 1:08 AM IST
കോ​​​ഴി​​​ക്കോ​​​ട്: മാ​​​വോ​​​യി​​​സ്റ്റ് ബ​​​ന്ധ​​​മാ​​​രോ​​​പി​​​ച്ച് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത പ്ര​​​വ​​​ര്‍​ത്ത​​​ക​​​രെ സി​​​പി​​​എം കൈ​​​യൊ​​​ഴി​​​യു​​​ന്നു. നി​​​യ​​​മ​​​സ​​​ഹാ​​​യം ന​​​ല്‍​കു​​​ക​​​യും മ​​​ന്ത്രി​​​യു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ര്‍ വീ​​​ട് സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​തി​​​ന് തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ​​​യാ​​​ണ് യു​​​വാ​​​ക്ക​​​ള്‍​ക്ക് ന​​​ല്‍​കി​​​യ പി​​​ന്തു​​​ണ​​​യി​​​ല്‍നി​​​ന്ന് പാ​​​ര്‍​ട്ടി പി​​​ൻ​​​വാ​​​ങ്ങു​​​ന്ന​​​ത്.

യു​​​എ​​​പി​​​എ ചു​​​മ​​​ത്തി​​​യ പാ​​​ര്‍​ട്ടി അം​​​ഗ​​​ങ്ങ​​​ളാ​​​യ ഒ​​​ള​​​വ​​​ണ്ണ മൂ​​​ര്‍​ക്ക​​​നാ​​​ട് താ​​​ഹ ഫ​​​സ​​​ല്‍ (24), തി​​​രു​​​വ​​​ണ്ണൂ​​​ര്‍ പാ​​​ലാ​​​ട്ട് ന​​​ഗ​​​ര്‍ അ​​​ല​​​ന്‍ ഷു​​​ഹൈ​​​ബ് (20) എ​​​ന്നി​​​വ​​​രെ പ്രാ​​​ഥ​​​മി​​​കാം​​​ഗ​​​ത്വ​​​ത്തി​​​ല്‍ നി​​​ന്ന് പു​​​റ​​​ത്താ​​​ക്കാ​​​നാ​​​ണി​​​പ്പോ​​​ള്‍ തീ​​​രു​​​മാ​​​നം. അ​​​ല​​​നും താ​​​ഹ​​​യ്ക്കും മാ​​​വോ​​​യി​​​സ്റ്റ് ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പ് സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. കോ​​​ട​​​തി​​​യി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ച്ച എ​​​ഫ്ഐ​​​ആ​​​റി​​​ലും പോ​​​ലീ​​​സ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി. ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി പി.​​​മോ​​​ഹ​​​ന​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍ യോ​​​ഗം ചേ​​​ര്‍​ന്നി​​​രു​​​ന്നു. കേ​​​ന്ദ്ര​​​ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗം (ഐ​​​ബി) യു​​​വാ​​​ക്ക​​​ളി​​​ല്‍നി​​​ന്ന് വി​​​വ​​​ര​​​ങ്ങ​​​ള്‍ ശേ​​​ഖ​​​രി​​​ച്ചി​​​രു​​​ന്നു. യു​​​വാ​​​ക്ക​​​ള്‍​ക്ക് മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന റി​​​പ്പോ​​​ര്‍​ട്ടാ​​​ണ് ഐ​​​ബി സ​​​മ​​​ര്‍​പ്പി​​​ച്ച​​​തെ​​​ന്നാ​​​ണ് വി​​​വ​​​രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.