ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി  ഭർത്താവ് ജീവനൊടുക്കി
Saturday, November 9, 2019 1:25 AM IST
പ​ത്ത​നം​തി​ട്ട: ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ർ​ത്താ​വ് ജീവനൊടുക്കി. മ​ല​യാ​ല​പ്പു​ഴ താ​ഴം ന​ക്ക​ര വെ​ള്ളാ​വൂ​ർ ഹ​രി​ശ്ച​ന്ദ്ര​നാ(55)​ണ് ഭാ​ര്യ ല​ളി​ത​യെ(47) കോ​ടാ​ലി​കൊ​ണ്ടു വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം തൂ​ങ്ങി മ​രി​ച്ച​ത്.

സം​ശ​യ​രോ​ഗ​വും മ​ദ്യ​പാ​ന​വു​മാ​ണു കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നും ഇ​യാ​ൾ മാ​ന​സി​ക ദൗ​ർ​ബ​ല്യ​ത്തി​നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വ​മെ​ന്നു ക​രു​തു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ വീ​ട്ടി​ലെ ആ​രെ​യും പു​റ​ത്തേ​ക്കു കാ​ണാ​തെ വ​ന്ന​പ്പോ​ൾ അ​യ​ൽ​വാ​സി​ക​ൾ അ​ന്വേ​ഷി​ച്ചെ​ത്തി. അ​പ്പോ​ഴാ​ണ് ഹ​രി​യെ വീ​ടി​നു​ള്ളി​ൽ സ്റ്റെ​യ​ർ​കെ​യ്സി​ന്‍റെ കൈ​വ​രി​യി​ൽ തൂ​ങ്ങി മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ചു സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് വീ​ട് തു​റ​ന്നു പ​രി​ശോ​ധി​ച്ച​പ്പോ​ൾ വെ​ട്ടേ​റ്റു മ​രി​ച്ച നി​ല​യി​ൽ കി​ട​പ്പു​മു​റി​യി​ൽ ല​ളി​ത​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഹ​രി​ശ്ച​ന്ദ്ര​ന്‍റെ ഷ​ർ​ട്ടി​ന്‍റെ പോ​ക്ക​റ്റി​ലും മു​ണ്ടി​ന്‍റെ കോ​ന്ത​ല​യി​ൽ കെ​ട്ടി​യ നി​ല​യി​ൽ ര​ണ്ട് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ടു​ത്തു.


ഭാ​ര്യ​യു​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ളാ​ണ് ഇ​തി​ൽ സൂ​ചി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​വാ​സി​യാ​യി​രു​ന്ന ഹ​രി​ശ്ച​ന്ദ്ര​ൻ മൂ​ന്നു വ​ർ​ഷം മു​ന്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്.

സം​ഭ​വം ന​ട​ക്കു​ന്പോ​ൾ വീ​ട്ടി​ൽ ല​ളി​ത​യും ഹ​രി​ശ്ച​ന്ദ്ര​നും മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ല​ളി​ത മ​ല​യാ​ല​പ്പു​ഴ ഗ്രാ​മീ​ണ്‍ ബാ​ങ്കി​ൽ സ്വീ​പ്പ​റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. മൂ​ത്ത മ​ക​ൻ ഗി​രീ​ഷ് സൈ​നി​ക​നാ​ണ്. ഇ​ള​യ മ​ക​ൻ ഹ​രീ​ഷ് ഇ​ൻ​ഡ​സ് ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​ണ്. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.