മോ​ഷ്ടാ​ക്ക​ൾ​ക്കു പി​ന്നാ​ലെ​യോ​ടി​യ വീ​ട്ട​മ്മ​യ്ക്കു കാ​റി​ടി​ച്ചു പരിക്ക്
മോ​ഷ്ടാ​ക്ക​ൾ​ക്കു പി​ന്നാ​ലെ​യോ​ടി​യ  വീ​ട്ട​മ്മ​യ്ക്കു കാ​റി​ടി​ച്ചു പരിക്ക്
Saturday, November 9, 2019 1:36 AM IST
തൊ​​ടു​​പു​​ഴ: സ്വ​​ർ​​ണ​മാ​​ല പൊ​​ട്ടി​​ച്ചെ​​ടു​​ത്ത മോ​​ഷ്ടാ​​ക്ക​​ളു​​ടെ പി​​ന്നാ​​ലെ​​യോ​​ടി​​യ വീ​​ട്ട​​മ്മ​​യെ കാ​​റി​​ടി​​ച്ചു വീ​​ഴ്ത്തി. സ്കൂ​​ട്ട​​റി​​ലെ​​ത്തി​​യ മോ​​ഷ്ടാ​​ക്ക​​ളും ഇ​​ടി​​ച്ചു വീ​​ഴ്ത്തി​​യ കാ​​റും ക​​ട​​ന്നു​ക​​ള​​ഞ്ഞു.
അ​​രി​​ക്കു​​ഴ പാ​​റ​​ക്ക​​ട​​വ് ന​​ടു​​ത്തൊ​​ട്ടി​​യി​​ൽ അ​​നി​​ത രാ​​ജു​​വി​​ന്‍റെ (44) മാ​​ല​​യാ​​ണ് പൊ​​ട്ടി​​ച്ചെ​​ടു​​ത്ത​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ എ​​ട്ട​​ര​​യോ​​ടെ തൊ​​ടു​​പു​​ഴ - പാ​​റ​​ക്ക​​ട​​വ് റോ​​ഡി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. മൂ​​ന്നേ​​കാ​​ൽ പ​​വ​​ന്‍റെ മാ​​ല​​യാ​​ണു ബൈ​​ക്കി​​ലെ​​ത്തി​​യ ര​​ണ്ടം​​ഗ​സം​​ഘം വ​​ലി​​ച്ചു​പൊ​​ട്ടി​​ച്ച​​ത്.

പി​​ടി​​വ​​ലി​​ക്കി​​ട​​യി​​ൽ മാ​​ല​​യു​​ടെ ചെ​​റി​​യൊ​​രു ഭാ​​ഗം അ​​നി​​ത​​യു​​ടെ കൈ​​യി​​ൽ കി​​ട്ടി. ബാ​​ക്കി വ​​രു​​ന്ന ര​​ണ്ടേ​​മു​​ക്കാ​​ൽ പ​​വ​​ൻ സ്വ​​ർ​​ണ​​വു​​മാ​​യി മോ​​ഷ്ടാ​​ക്ക​​ൾ സ്കൂ​​ട്ട​​റി​​ൽ പാ​​ഞ്ഞു പോ​​കു​​ന്ന​​തി​​നി​​ടെ നി​​യ​​ന്ത്ര​​ണം വി​​ട്ടു വാ​​ഹ​​നം മ​​റി​​ഞ്ഞ് ഇ​​വ​​ർ റോ​​ഡി​​ൽ വീ​​ണു.


മോ​​ഷ്ടാ​​ക്ക​​ളു​​ടെ പി​​ന്നാ​​ലെ ഓ​​ടി​​യെ​​ത്തു​​ന്ന​​തി​​നി​​ട​​യി​​ൽ പി​​ന്നി​​ൽ​നി​​ന്നു വ​​ന്ന കാ​​ർ അ​​നി​​ത​​യെ ഇ​​ടി​​ച്ചു വീ​​ഴ്ത്തു​​ക​​യാ​​യി​​രു​​ന്നു. അ​​നി​​ത​​യു​​ടെ കാ​​ലി​​ൽ കാ​​ർ ക​​യ​​റി​​യി​​റ​​ങ്ങി. നി​​ല​​വി​​ളി കേ​​ട്ടു നാ​​ട്ടു​​കാ​​ർ ഓ​​ടി​​യെ​​ത്തി​​യ​​പ്പോ​​ഴേ​​ക്കും സ്കൂ​​ട്ട​​ർ നേ​​രെ​​യാ​​ക്കി മോ​​ഷ്ടാ​​ക്ക​​ളും കാ​​റു​​കാ​​രും സ്ഥ​​ലം​വി​​ട്ടു. കാ​​ലി​​നു സാ​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ അ​​നി​​ത​​യെ നാ​​ട്ടു​​കാ​​ർ ഉ​​ട​​ൻ​ത​​ന്നെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചു. പ്ര​​തി​​ക​​ളെ​​കു​​റി​​ച്ചു സൂ​​ച​​ന ല​​ഭി​ച്ചെ​ന്നും നി​​ർ​​ത്താ​​തെ പോ​​യ കാ​​റു​​കാ​​ർ​​ക്കാ​​യും അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചെ​ന്നും തൊ​​ടു​​പു​​ഴ എ​​സ്ഐ എം.​​പി.​ സാ​​ഗ​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.