രാജ്യത്തെ തൊഴിൽമേഖല അപകടത്തിൽ: ബെന്നി ബഹനാൻ
Monday, November 11, 2019 1:01 AM IST
കൊച്ചി: രാജ്യത്തെ തൊഴിൽമേഖല അനുദിനം തകർച്ച നേരിടുകയാണെന്നു ബെന്നി ബഹനാൻ എംപി. പൊതുമേഖലാ സ്ഥാപനങ്ങളെ കോർപറേറ്റുകൾക്കു തീറെഴുതി തൊഴിലാളികളെ ദ്രോഹിക്കുന്ന നിലപാടാണു മോദിസർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള കെട്ടിട നിർമാണ തൊഴിലാളി കോണ്‍ഗ്രസിന്റെ (കെകെഎൻടിസി) അഞ്ചാമത് കെ.പി. എൽസേബിയൂസ് മാസ്റ്റർ സ്മാരക പുരസ്കാര സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തകർച്ചയിലേക്ക് നീങ്ങിയിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ യുപിഎ സർക്കാരിന്റെ കാലത്തു വിറ്റഴിച്ചിട്ടുണ്ടെങ്കിലും അന്‍പത്തൊന്ന് ശതമാനം പൊതുമേഖലയിൽ നിലനിർത്തിക്കൊണ്ടാണ് അതു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.