സംസ്ഥാന ടെക്നി. ഹൈസ്കൂൾ ശാസ്ത്ര-സാങ്കേതികമേള തുടങ്ങി
Monday, November 11, 2019 1:16 AM IST
ക​​ണ്ണൂ​​ർ: മൂ​​ന്നാ​​മ​​ത് സം​​സ്ഥാ​​ന ടെ​​ക്നി​​ക്ക​​ൽ ഹൈ​​സ്കൂ​​ൾ ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക മേ​​ള​​യ്ക്ക് ക​​ണ്ണൂ​​ർ തോ​​ട്ട​​ട ഗ​​വ. ടെ​​ക്നി​​ക്ക​​ൽ ഹൈ​​സ്കൂ​​ളി​​ൽ തു​​ട​​ക്ക​​മാ​​യി. സം​​സ്ഥാ​​ന​​ത്തെ 39 ഗ​​വ. ടെ​​ക്നി​​ക്ക​​ൽ ഹൈ​​സ്കൂ​​ളു​​ക​​ളി​​ൽ​​നി​​ന്നും ഒ​​മ്പ​​ത് ഐ​​എ​​ച്ച്ആ​​ർ​​ഡി സ്കൂ​​ളു​​ക​​ളി​​ൽ​​നി​​ന്നു​​മാ​​യി അ​​റു​​ന്നൂ​​റി​​ല​​ധി​​കം ശാ​​സ്ത്ര പ്ര​​തി​​ഭ​​ക​​ൾ ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക മേ​​ള​​യി​​ൽ മാ​​റ്റു​​ര​​യ്ക്കു​​ന്ന​​ത്. സ്റ്റി​​ൽ മോ​​ഡ​​ൽ, വെ​​യി​​സ്റ്റ് മെ​​റ്റീ​​രി​​യ​​ൽ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​ണ് മ​​ത്സ​​രം .

ശാ​​സ്ത്ര​​മേ​​ള​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് ഹൈ​​സ്കൂ​​ളു​​ക​​ളു​​ടെ എ​​ക്സി​​ബി​​ഷ​​ൻ സ്റ്റാ​​ളു​​ക​​ൾ, വി​​വി​​ധ സ​​ർ​​ക്കാ​​ർ വ​​കു​​പ്പു​​ക​​ളു​​ടെ​​യും സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ​​യും പൊ​​തു എ​​ക്സി​​ബി​​ഷ​​ൻ, പ്ര​​ദ​​ർ​​ശ​​നം എ​​ന്നി​​വ​​യും മ​​ത്സ​​ര ഇ​​ന​​ങ്ങ​​ൾ​​ക്ക് പു​​റ​​മെ ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. ര​​ണ്ടു ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി ന​​ട​​ക്കു​​ന്ന മേ​​ള ഇ​​ന്ന​​ലെ ക​​ണ്ണൂ​​ർ തോ​​ട്ട​​ട ഗ​​വ. ടെ​​ക്നി​​ക്ക​​ൽ ഹൈ​​സ്കൂ​​ളി​​ൽ മ​​ന്ത്രി ക​​ട​​ന്ന​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​വി. സു​​മേ​​ഷ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. എ​​ൻ.​​കെ. രാ​​ജ​​ൻ, വി. ​​പു​​രു​​ഷോ​​ത്ത​​മ​​ൻ, സാ​​ങ്കേ​​തി​​ക വി​​ദ്യാ​​ഭ്യാ​​സ ഡ​​യ​​റ​​ക്ട​​ർ ഡോ.​​കെ.​​പി. ഇ​​ന്ദി​​രാ ദേ​​വി, കോ​​ർ​​പ​​റേ​​ഷ​​ൻ കൗ​​ൺ​​സി​​ൽ​​മാ​​രാ​​യ എ​​ൻ. ബാ​​ല​​കൃ​​ഷ്ണ​​ൻ, തൈ​​ക്ക​​ണ്ടി മു​​ര​​ളി, എ.​​പി. അ​​ജി​​ത, പി. ​​ബീ​​ന, പ്രി​​ൻ​​സി​​പ്പ​​ൽ എം.​​സി. പ്ര​​കാ​​ശ​​ൻ, ഡി​​ഡി​​ഇ ടി.​​പി. നി​​ർ​​മ​​ലാ​​ദേ​​വി, പി.​​പി. സ​​ന​​ക​​ൻ, പി.​​കെ. വേ​​ലാ​​യു​​ധ​​ൻ, വി.​​വി. പു​​രു​​ഷോ​​ത്ത​​മ​​ൻ,വി.​​എ. ഷം​​സു​​ദ്ദീ​​ൻ, സി. ​​ല​​ക്ഷ്മ​​ണ​​ൻ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു. മേ​​ള ഇ​​ന്നു സ​​മാ​​പി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.