ഉ​ന്ന​ത വി​ദ്യാ​ഭ്യാസത്തെ പിന്നോട്ടടിക്കുന്നു: കെ​പി​സി​ടി​എ
Monday, November 11, 2019 1:16 AM IST
ക​​​ണ്ണൂ​​​ർ: മ​​​ന്ത്രി കെ.​​​ടി. ജ​​​ലീ​​​ലി​​​ന്‍റെ ഓ​​​ഫീ​​​സി​​​ലെ മു​​​ൻ ഇ​​​ട​​​തു​​​പ​​​ക്ഷ നേ​​​താ​​​ക്ക​​​ളാ​​​യ പേ​​​ഴ്സ​​​ണ​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റു​​​മാ​​​ർ ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​രം​​​ഗ​​​ത്തെ പി​​​റ​​​കോ​​​ട്ട​​​ടി​​​ക്കു​​​ക​​​യും അ​​​പ​​​ഹ​​​സി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ക​​​യാ​​​ണെ​​​ന്ന് കെ​​​പി​​​സി​​​ടി​​​എ സം​​സ്ഥാ​​ന നേ​​​തൃ​​​ത്വ പ​​​രി​​​ശീ​​​ല​​​ന ക്യാ​​​മ്പ് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. അ​​​പ​​​ക്വ​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും ത​​​ങ്ങ​​​ളു​​​ടെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു ഗൂ​​​ഢ​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളാ​​​ണ് ഇ​​​വ​​​ർ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന​​​ത്. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലെ പ​​​രീ​​​ക്ഷാ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ തു​​​ട​​​ർ​​​ച്ച​​​യാ​​​യ വീ​​​ഴ്ച​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്ക​​​ണ​​​മെ​​​ന്നും യോ​​​ഗം പ്ര​​​മേ​​​യ​​​ത്തി​​​ലൂ​​​ടെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ സ്വ​​​യം​​​ഭ​​​ര​​​ണ അ​​​ധി​​​കാ​​​രം ന​​​ഷ്ട​​​പ്പെ​​​ടു​​​ത്തു​​​ന്ന രീ​​​തി​​​യി​​​ൽ മ​​​ന്ത്രി ജ​​​ലീ​​​ലി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ​​​ക്ക് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക, ഏ​​​ഴാം ശ​​​മ്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ ക​​​മ്മീ​​​ഷ​​​ന്‍റെ പു​​​തി​​​യ ശ​​​മ്പ​​​ളം അ​​​ധ്യാ​​​പ​​​ക​​​രി​​​ൽ എ​​​ത്താ​​​തി​​​രി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തു​​​ന്ന നീ​​​ക്ക​​​ങ്ങ​​​ൾ ഉ​​​പേ​​​ക്ഷി​​​ക്കു​​​ക, കോ​​​ള​​​ജ് അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ വി​​​ര​​​മി​​​ക്ക​​​ൽ​​​പ്രാ​​​യം 60 വ​​​യ​​​സാ​​​യി ഉ​​​യ​​​ർ​​​ത്തു​​​ക എ​​​ന്നീ ആ​​​വ​​​ശ്യ​​​ങ്ങ​​​ളും പ്ര​​​മേ​​​യ​​​ത്തി​​​ലൂ​​​ടെ ഉ​​​ന്ന​​​യി​​​ച്ചു. ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി​​​യും ഓ​​​ഫീ​​​സ് കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​വ​​​രും ന​​​ട​​​ത്തു​​​ന്ന ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല മു​​​ൻ ര​​​ജി​​​സ്ട്രാ​​​ർ ബാ​​​ല​​​ച​​​ന്ദ്ര​​​ൻ കീ​​​ഴോ​​​ത്ത് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ക്യാ​​​മ്പി​​​ന്‍റെ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​തീ​​​ശ​​​ൻ പാ​​​ച്ചേ​​​നി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​യു. അ​​​ബ്ദു​​​ൽ​​​ക​​​ലാം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡോ. ​​​കെ. ജോ​​​ബി തോ​​​മ​​​സ്, ഡോ. ​​​റെ​​​ജി എം. ​​​വ​​​ർ​​​ഗീ​​​സ്, ഡോ. ​​​ജി. പ്രേം​​​കു​​​മാ​​​ർ, പ്ര​​​ഫ. ഷി​​​നോ പി. ​​​ജോ​​​സ്, ഡോ. ​​​ജോ​​​ബി​​​ൻ ജോ​​​സ്, ഡോ. ​​​എ.​​​എം.​ വി​​​ജേ​​​ഷ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.