വാഹനാപകടത്തിൽ യുവാവ് മരിച്ചു
Monday, November 11, 2019 11:18 PM IST
മുളംകുന്നത്തുകാവ്: വെളപ്പായ ഗ്രാമലയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് റോഡിൽ വീണ യുവാവ് ബസ് കയറി മരിച്ചു. കോട്ടയം മരങ്ങാട്ടുപിള്ളി ശോഭ നിവാസിൽ ശശിയുടെ മകൻ ഷിജിൻ (25) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് അപകടം.
വടക്കാഞ്ചേരിയിൽനിന്നു തൃശൂരിലേക്കു വരികയായിരുന്ന യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു. റോഡിൽ മറിഞ്ഞുവീണ യുവാവിന്റെ ശരീരത്തിൽ തൃശൂരിൽനിന്നു വടക്കാഞ്ചേരിയിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസ് കയറിയിറങ്ങുകയായിരുന്നു.
പരേതയായ ശോഭയാണ് മാതാവ്. ഗീതു ഏക സഹോദരിയാണ്. സംസ്കാരം ഇന്ന് അഞ്ചിനു വീട്ടുവളപ്പിൽ.