എ​യ്ഡ​ഡ് നി​യ​മ​നം പി​എ​സ്‌​സി​ക്കു വി​ടാ​ൻ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല: മു​ഖ്യ​മ​ന്ത്രി
Monday, November 11, 2019 11:18 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: എ​​യ്ഡ​​ഡ് മേ​​ഖ​​ല​​യി​​ലെ അ​​ധ്യാ​​പ​​ക-​​അ​​ന​​ധ്യാ​​പ​​ക ത​​സ്തി​​ക​​ക​​ളി​​ൽ സം​​വ​​ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നാ​​ണ് സ​​ർ​​ക്കാ​​ർ നി​​ല​​പാ​​ടെ​​ന്നും എ​​ന്നാ​​ൽ, നി​​യ​​മ​​ന​​ങ്ങ​​ൾ പി​​എ​​സ്‌​​സി​​ക്കു വി​​ടാ​​ൻ സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നി​​ച്ചി​​ട്ടി​​ല്ലെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ.

എ​​യ്ഡ​​ഡ് കോ​​ള​​ജ് നി​​യ​​മ​​ന​​ങ്ങ​​ളി​​ൽ പ​​ട്ടി​​ക​​ജാ​​തി പ​​ട്ടി​​ക​​വ​​ർ​​ഗ സം​​വ​​ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്താ​​നാ​​യി സ​​ർ​​ക്കാ​​ർ സു​​പ്രീം​​കോ​​ട​​തി​​യി​​ൽ സ്പെ​​ഷ​​ൽ റി​​വ്യൂ പെ​​റ്റീ​​ഷ​​ൻ ഫ​​യ​​ൽ ചെ​​യ്തി​​ട്ടു​​ണ്ട്. സു​​പ്രീം​​കോ​​ട​​തി​​യു​​ടെ അ​​ന്തി​​മ​​വി​​ധി വ​​ന്ന ശേ​​ഷ​​മേ അ​​ന​​ന്ത​​ര ന​​ട​​പ​​ടി​ സ്വീ​​ക​​രി​​ക്കാ​​ൻ ക​​ഴി​​യൂ.

എ​​യ്ഡ​​ഡ് കോ​​ള​​ജു​​ക​​ളി​​ൽ ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രാ​​യ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ​​ക്കു സം​​വ​​ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്താ​​ൻ സ​​ർ​​വ​​ക​​ലാ​​ശാ​​ല സ്റ്റാ​​റ്റി​​യൂ​​ട്ടു​​ക​​ൾ ഭേ​​ദ​​ഗ​​തി ചെ​​യ്യേ​​ണ്ട​​തു​​ണ്ട്. സാ​​മൂ​​ഹ്യ​​നീ​​തി വ​​കു​​പ്പി​​ന്‍റെ ഉ​​ത്ത​​ര​​വി​​ന് അ​​നു​​സൃ​​ത​​മാ​​യി ഇ​​തി​​നാ​​വ​​ശ്യ​​മാ​​യ ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു വ​​രി​​ക​​യാ​​ണ്.


എ​​യ്ഡ​​ഡ് സ്കൂ​​ളു​​ക​​ളി​​ൽ ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രാ​​യ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ​​ക്ക് സം​​വ​​ര​​ണം ഏ​​ർ​പ്പെ​​ടു​​ത്താ​​ൻ കെ​​ഇ ആ​​ക്ടി​​ലും ച​​ട്ട​​ങ്ങ​​ളി​​ലും ഭേ​​ദ​​ഗ​​തി വ​​രു​​ത്താ​​നു​​ള്ള വി​​ജ്ഞാ​​പ​​നം പു​​റ​​പ്പെ​​ടു​​വി​​ക്കാ​​ൻ പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കും.

എ​​യ്ഡ​​ഡ് വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ പേ​​ര് ’സ​​ർ​​ക്കാ​​ർ​ എ​​യ്ഡ​​ഡ്’ എ​​ന്നാ​​ക്കി മാ​​റ്റ​​ണ​​മെ​​ന്നാ​​ണ് സ​​ർ​​ക്കാ​​ർ നി​​ല​​പാ​​ടെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി അ​​റി​​യി​​ച്ചു. സാ​​മൂ​​ഹ്യ​​നീ​​തി ഉ​​റ​​പ്പാ​​ക്കാ​​ൻ സം​​വ​​ര​​ണം തു​​ട​​രേ​​ണ്ട​​ത് അ​​ത്യാ​​വ​​ശ്യ​​മാ​​ണ്.

എ​​യ്ഡ​​ഡ്, സ്വ​​കാ​​ര്യ മേ​​ഖ​​ല​​ക​​ളി​​ൽ സം​​വ​​ര​​ണം ന​​ട​​പ്പാ​​ക്ക​​ണ​​മെ​​ന്നാ​​ണു സ​​ർ​​ക്കാ​​ർ നി​​ല​​പാ​​ടെ​​ങ്കി​​ലും ഇ​​വ​​രു​​ടെ നി​​യ​​മ​​നാ​​ധി​​കാ​​ര​​ത്തി​​ൽ ഇ​​ട​​പെ​​ടാ​​ൻ സ​​ർ​​ക്കാ​​ർ ഉ​​ദ്ദേ​​ശി​​ക്കു​​ന്നി​​ല്ലെ​​ന്നും ടി.​​വി. ഇ​​ബ്രാ​​ഹിം, പി. ​​അ​​ബ്ദു​​ൾ​​ഹ​​മീ​​ദ്, പി. ​​ഉ​​ബൈ​​ദു​​ള്ള, പ്ര​​ഫ. ആ​​ബി​​ദ് ഹു​​സൈ​​ൻ ത​​ങ്ങ​​ൾ, എം. ​​സ്വ​​രാ​​ജ്, എ.​​പി. അ​​നി​​ൽ​​കു​​മാ​​ർ എ​​ന്നി​​വ​​രെ മു​​ഖ്യ​​മ​​ന്ത്രി അ​​റി​​യി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.