കുടുംബക്ഷേമ പദ്ധതി: വരുമാന പരിധി മാറ്റി
Monday, November 11, 2019 11:18 PM IST
തിരുവനന്തപുരം: ദേശീയ കുടുംബക്ഷേമ പദ്ധതിയിൽ അംഗങ്ങളാകാനുള്ള വരുമാന പരിധി പുതുക്കി നിശ്ചയിച്ചതായി മന്ത്രി തോമസ് ഐസക് നിയമസഭയിൽ പറഞ്ഞു. നേരത്തേ വാർഷിക വരുമാന പരിധി 11,000 രൂപയായിരുന്നു. പിന്നീട് ഇതു കേന്ദ്രമാനദണ്ഡപ്രകാരം ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവർ എന്നാക്കി മാറ്റിയെന്ന് ഇ.ടി. ടൈസണ് മാസ്റ്ററുടെ സബ്മിഷനു മന്ത്രി മറുപടി നൽകി.