ചെറുകിട ആശുപത്രികളെ സംരക്ഷിക്കാൻ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ് ബിൽ നടപ്പാക്കണം: ഐഎംഎ
Tuesday, November 12, 2019 12:37 AM IST
തൊ​​ടു​​പു​​ഴ: ചെ​​റു​​കി​​ട ആ​​ശു​​പ​​ത്രി​​ക​​ൾ സം​​ര​​ക്ഷി​​ക്കു​​ന്ന ത​​ര​​ത്തി​​ൽ ക്ലി​​നി​​ക്ക​​ൽ എ​​സ്റ്റാ​​ബ്ലി​​ഷ്മെ​​ന്‍റ് റൂ​​ളു​​ക​​ളി​​ൽ മാ​​റ്റം വ​​രു​​ത്ത​​ണ​​മെ​​ന്നു തൊ​​ടു​​പു​​ഴ​​യി​​ൽ ന​​ട​​ന്ന ഇ​​ന്ത്യ​​ൻ മെ​​ഡി​​ക്ക​​ൽ അ​​സോ​​സി​​യേ​​ഷ​​ൻ സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം ആ​​വ​​ശ്യ​​പ്പെ​​ട്ടു . ബി​​ൽ നി​​യ​​മ​​സ​​ഭ പാ​​സാ​​ക്കി​​യ​​ശേ​​ഷം പു​​റ​​ത്തു​​വ​​ന്ന റൂ​​ളു​​ക​​ളി​​ൽ പ​​ല​​തും ‌ ചെ​​റു​​കി​​ട ആ​​ശു​​പ​​ത്രി​​ക​​ളെ ബാ​​ധി​​ക്കു​​ന്ന ത​​ര​​ത്തി​​ലാ​​ണെ​​ന്നു സ​​മ്മേ​​ള​​നം വി​​ല​​യി​​രു​​ത്തി.

ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു തു​​ട​​ർ​​ച​​ർ​​ച്ച​​ക​​ൾ ആ​​വ​​ശ്യ​​മാ​​ണെ​​ന്നും ആ​​ശു​​പ​​ത്രി​​ക​​ളെ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കു​​ന്ന തീ​​രു​​മാ​​ന​​ത്തി​​ൽ​​നി​​ന്നും സ​​ർ​​ക്കാ​​ർ പി​​ന്മാ​​റ​​ണ​​മെ​​ന്നും സ​​മ്മേ​​ള​​നം ആ​​വ​​ശ്യ​​പ്പെ​​ട്ടു . അ​​വ​​യ​​വ​​ദാ​​ന രം​​ഗ​​ത്തു നി​​ല​​നി​​ൽ​​ക്കു​​ന്ന പ്ര​​ശ്ന​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ക്കാ​​ൻ എ​​ല്ലാ ത​​ര​​ത്തി​​ലു​​മു​​ള്ള പ്ര​​ചാ​​ര​​ണ പ​​രി​​പാ​​ടി​​ക​​ളും ബോ​​ധ​​വ​​ത്ക​​ര​​ണ​​വും ന​​ട​​ത്താ​​നും തീ​​രു​​മാ​​നി​​ച്ചു. മ​​സ്തി​​ഷ്ക മ​​ര​​ണം സ്ഥി​​രീ​​ക​​രി​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കാ​​ര്യ​​ങ്ങ​​ളി​​ലെ സ​​ങ്കീ​​ർ​​ണ​​ത ഒ​​ഴി​​വാ​​ക്കി അ​​വ​​യ​​വ​​ദാ​​നം പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന നി​​യ​​മ നി​​ർ​​മാ​​ണം സ​​ർ​​ക്കാ​​ർ ന​​ട​​ത്ത​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ടു.


രാ​​ജ്യ​​ത്തെ ആ​​രോ​​ഗ്യ​​മേ​​ഖ​​ല​​യെ ത​​ക​​ർ​​ക്കു​​ന്ന ത​​ര​​ത്തി​​ൽ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ന​​ട​​പ്പി​​ലാ​​ക്കി​​യ നാ​​ഷ​​ണ​​ൽ മെ​​ഡി​​ക്ക​​ൽ ബി​​ല്ലി​​നെ​​തി​​രേ ജാ​​ഗ്ര​​ത വേ​​ണ​​മെ​​ന്നു സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത ഐ​​എം​​എ​​യു​​ടെ ദേ​​ശീ​​യ നി​​യു​​ക്ത പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​രാ​​ജ​​ൻ ശ​​ർ​​മ പ​​റ​​ഞ്ഞു. സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​എം.​​ഇ. സു​​ഗ​​ത​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

തു​​ട​​ർ​​ന്ന് ഐ​​എം​​എ​​യു​​ടെ വി​​വി​​ധ ഭാ​​ര​​വാ​​ഹി​​ക​​ളാ​​യി ഡോ. ​​ഏ​​ബ്ര​​ഹാം വ​​ർ​​ഗീ​​സ് -സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് , ഡോ.​​എ​​ൻ. സു​​ൽ​​ഫി -സൗ​​ത്ത് സോ​​ണ്‍ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ്, ഡോ . ​​ഏ​​ബ്ര​​ഹാം സി. ​​പീ​​റ്റ​​ർ -മി​​ഡ് സോ​​ണ്‍ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ്, ഡോ. ​​സാ​​മു​​വ​​ൽ കോ​​ശി -നോ​​ർ​​ത്ത് സോ​​ണ്‍ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ്, ഡോ. ​​പി. ഗോ​​പി​​കു​​മാ​​ർ -സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി തു​​ട​​ങ്ങി​​യ​​വ​​ർ ചു​​മ​​ത​​ല​​യേ​​റ്റു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.