വാളയാർ: വിശദീകരണം തേടി
Tuesday, November 12, 2019 12:37 AM IST
തിരുവനന്തപുരം: വാളയാർ കേസ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതലയുണ്ടായിരുന്ന ഡിവൈഎസ്പിയിൽനിന്നു കേസിലുണ്ടായ വീഴ്ച സംബന്ധിച്ചു വിശദീകരണം തേടിയിരുന്നതായി മുഖ്യമന്ത്രി. ആദ്യ അന്വേഷണത്തിൽ വീഴ്ച വരുത്തിയ എസ്ഐയെ സസ്പെൻഡ് ചെയ്യുകയും വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തു. സിഐക്കെതിരേയും അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്.
പോലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്ത് കേസ് കൈകാര്യം ചെയ്തതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുമെന്നും ടി.എ. അഹമ്മദ് കബീർ, കെ.എം. ഷാജി, പാറയ്ക്കൽ അബ്ദുള്ള, എം.കെ. മുനീർ എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു.