പരീക്ഷണ ബസ് പദ്ധതിക്കു കേന്ദ്ര പുരസ്കാരം
Tuesday, November 12, 2019 11:08 PM IST
തിരുവനന്തപുരം: കേരള സർക്കാർ പൊതുഗതാഗത ശാക്തീകരണത്തിന് ’അനസ്യൂതയാത്ര കൊച്ചി’ എന്ന ബൃഹത്പരിപാടിയുടെ ഭാഗമായി കൊച്ചിയിൽ ആരംഭിച്ച ’സ്മാർട്ട് ബസ് പദ്ധതി’യ്ക്ക് കേന്ദ്ര നഗരഭവന മന്ത്രാലയത്തിന്റെ അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസിൽ മികച്ച നഗര ബസ് സേവന പദ്ധതിക്കുള്ള പുരസ്കാരം ലഭിച്ചു.
പൊതുഗതാഗത സംരംഭങ്ങളിൽ സ്തുത്യർഹ സംരംഭം എന്ന നിലയിലാണ് അവാർഡ്.17ന് ലക്നൗവിൽ നടക്കുന്ന അർബൺ മൊബിലിറ്റി കോൺഫറൻസിന്റെ സമാപന സമ്മേളനത്തിൽ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ പുരസ്കാരം ഏറ്റുവാങ്ങും.