വാർഷിക പദ്ധതിച്ചെലവ് വെട്ടിച്ചുരുക്കില്ല
Wednesday, November 13, 2019 12:00 AM IST
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വാർഷിക പദ്ധതിച്ചെലവു വെട്ടിച്ചുരുക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി തോമസ് ഐസക്. അനാവശ്യ ചെലവുകൾ ഒഴിവാക്കി പദ്ധതിയേതര ചെലവുകളിൽ നിയന്ത്രണം ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.
കഴിഞ്ഞ വർഷം വാർഷിക അടങ്കലിൽ ഇരുപതു ശതമാനം കുറവു വരുത്തിയിരുന്നു. സർക്കാരിന്റെ പ്രതീക്ഷിത വരുമാനത്തിൽ കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും കഴിഞ്ഞ വർഷം ഒക്ടോബറിലെ 33.84 ശതമാനത്തെ അപേക്ഷിച്ച് ഈ വർഷം ഇതേ കലയളവിൽ പദ്ധതി ചെലവ് 41.91 ശതമാനമായി വർധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.