"മ​ക്ക​ളെ വിട്ട് ഒ​ളി​ച്ചോ​ടിയാൽ മണിയറയ്ക്കു പകരം ജ​യി​ലറ'
Wednesday, November 13, 2019 12:15 AM IST
പ​യ്യ​ന്നൂ​ര്‍: മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് ഒ​ളി​ച്ചോ​ടു​ന്ന​വ​ര്‍​ക്ക് ജ​യി​ല​റ​യൊ​രു​ക്കി പോ​ലീ​സ് കാ​ത്തി​രി​ക്കു​ന്നു. ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന കു​ഞ്ഞു​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​ണ് പോ​ലീ​സ് ഇ​ട​പെ​ട​ൽ. മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ചു​ള്ള ഒ​ളി​ച്ചോ​ട്ടം വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​മം ക​ര്‍​ശ​ന​മാ​ക്കു​ന്ന​ത്. ക​ണ്ണൂ​രി​ലെ ജി​ല്ലാ ജ​ഡ്ജി​യും പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രും ചേ​ര്‍​ന്നു​ള്ള യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

കു​ഞ്ഞു​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​ൻ ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്‌​ട് പ്ര​കാ​രം, ഒ​ളി​ച്ചോ​ട്ട​ക്കാ​ര്‍​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചുമത്തി കേ​സെ​ടു​ക്കും. സാ​ധാ​ര​ണ‍ ഒ​ളി​ച്ചോ​ട്ട​ക്കാ​രെ പി​ടി​കൂ​ടി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​മ്പോ​ള്‍ അ​വ​രു​ടെ ഇ​ഷ്‌​ട​ത്തി​ന​നു​സ​രി​ച്ച് പോ​കാ​ൻ‍ അ​നു​വ​ദി​ക്കു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ല്‍ മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ചു​ള്ള ഒ​ളി​ച്ചോ​ട്ട​മാ​ണെ​ങ്കി​ല്‍ ഇ​നി​മു​ത​ൽ ഇ​വ​ർ പോ​കേ​ണ്ടി​വ​രി​ക നേ​രെ ജ​യി​ലി​ലേ​ക്കാ​യി​രി​ക്കു​മെ​ന്ന് ഉ​റ​പ്പ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.