അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ബ​​​യോ​​​മെ​​​ട്രി​​​ക് മ​​​സ്റ്റ​​​റിം​​​ഗി​​​ന് സം​​​വി​​​ധാ​​​നം
Wednesday, November 13, 2019 11:18 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​മൂ​​​ഹ്യ​​​സു​​​ര​​​ക്ഷാ പെ​​​ൻ​​​ഷ​​​ൻ, ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡ് പെ​​​ൻ​​​ഷ​​​ൻ എ​​​ന്നി​​​വ കൈ​​​പ്പ​​​റ്റു​​​ന്ന ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ 30ന് ​​​മു​​​മ്പ് മ​​​സ്റ്റ​​​റിം​​​ഗ് ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് ധ​​​ന വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​നാ​​​യി ബ​​​യോ​​​മെ​​​ട്രി​​​ക് മ​​​സ്റ്റ​​​റിം​​​ഗി​​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. മ​​​സ്റ്റ​​​ർ ചെ​​​യ്ത​​​വ​​​ർ​​​ക്ക് മാ​​​ത്ര​​​മേ അ​​​ടു​​​ത്ത ഗ​​​ഡു മു​​​ത​​​ൽ പെ​​​ൻ​​​ഷ​​​ൻ ല​​​ഭി​​​ക്കു​​​ക​​​യു​​​ള്ളൂ.

കി​​​ട​​​പ്പു​​​രോ​​​ഗി​​​ക​​​ളു​​​ടെ മ​​​സ്റ്റ​​​റിം​​​ഗ് അ​​​ക്ഷ​​​യ​​​കേ​​​ന്ദ്രം പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഡി​​​സം​​​ബ​​​ർ ഒ​​​ന്നു മു​​​ത​​​ൽ അ​​​ഞ്ചു​​​വ​​​രെ വീ​​​ട്ടി​​​ൽ​​​വ​​​ന്ന് ചെ​​​യ്യും. അ​​​ങ്ങ​​​നെ​​​യു​​​ള്ള​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ 29ന​​​കം ബ​​​ന്ധ​​​പ്പെ​​​ട്ട പ്രാ​​​ദേ​​​ശി​​​ക സ​​​ർ​​​ക്കാ​​​ർ സെ​​​ക്ര​​​ട്ട​​​റി​​​യെ അ​​​റി​​​യി​​​ക്ക​​​ണം. ഇ​​​ങ്ങ​​​നെ ല​​​ഭി​​​ക്കു​​​ന്ന ലി​​​സ്റ്റ് സെ​​​ക്ര​​​ട്ട​​​റി അ​​​വ​​​രു​​​ടെ അ​​​തി​​​ർ​​​ത്തി​​​യി​​​ലു​​​ള്ള ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ക്ഷ​​​യ​​​കേ​​​ന്ദ്ര​​​ത്തെ 30 ന് ​​​അ​​​റി​​​യി​​​ക്ക​​​ണം. ഇ​​​തി​​​ലേ​​​ക്ക് ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ള്ള jeevanrekha.kerala.gov.in എ​​​ന്ന സൈ​​​റ്റ് മു​​​ഖേ​​​ന മാ​​​ത്ര​​​മേ മ​​​സ്റ്റ​​​റിം​​​ഗ് ന​​​ട​​​ത്താ​​​വൂ. മ​​​സ്റ്റ​​​ർ ചെ​​​യ്ത ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ അ​​​ക്ഷ​​​യ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ നി​​​ന്ന് ര​​​സീ​​​ത് കൈ​​​പ്പ​​​റ്റ​​​ണം. മ​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ൻ അ​​​ക്ഷ​​​യ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ ഫീ​​​സ് അ​​​ട​​​യ്ക്കേ​​​ണ്ട​​​തി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.