ബൈക്കിൽനിന്നു വീണു വീട്ടമ്മ മരിച്ചു
ബൈക്കിൽനിന്നു വീണു വീട്ടമ്മ മരിച്ചു
Wednesday, November 13, 2019 11:23 PM IST
കൂ​​രോ​​പ്പ​​ട: ബൈ​​ക്കി​​ൽ​നി​ന്നു വീ​​ണു വീ​​ട്ട​​മ്മ മ​​രി​​ച്ചു. ളാ​​ക്കാ​​ട്ടൂ​​ർ ക​​ണ്ണാ​​ടി​​പ്പാ​​റ തെ​​ക്കേ​​ൽ കാ​​രാ​​ണി​​ക്ക​​ൽ മാ​​ത്തു​​ക്കു​​ട്ടി ജോ​​സ​​ഫി​​ന്‍റെ ഭാ​​ര്യ ലി​​സി മാ​​ത്യു (46) ആ​​ണ് ഇ​​ന്ന​​ലെ രാ​​വി​​ലെ ഒ​​ൻ​​പ​​തി​​ന് ളാ​​ക്കാ​​ട്ടൂ​​ർ- ക​​ണി​​പ​​റ​​ന്പ് റോ​​ഡി​​ൽ ക​​ണ്ണാ​​ടി​​പ്പാ​​റ​​യ്ക്ക് സ​​മീ​​പ​​മു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച​​ത്.

അ​​യ​​ർ​​ക്കു​​ന്ന​​ത്തെ സ്വ​​കാ​​ര്യ സ്ഥാ​​പ​​ന​​ത്തി​​ൽ ജോ​​ലി​​യു​​ള്ള ലി​​സി ഭ​​ർ​​ത്താ​​വ് മാ​​ത്തു​​ക്കു​​ട്ടി​​യോ​​ടൊ​​പ്പം ളാ​​ക്കാ​​ട്ടൂ​​ർ എം​​ജി​​എം സ്കൂ​​ൾ ജം​​ഗ്ഷ​​നി​​ലെ ബ​​സ് സ്റ്റോ​​പ്പി​​ലേ​​ക്കു പോ​​വു​​ക​​യാ​​യി​​രു​​ന്നു. ബൈ​​ക്കി​​ന്‍റെ പി​​ന്നി​​ൽ ഇ​​രു​​ന്ന ലി​​സി സാ​​രി​​യു​​ടെ ത​​ല​​പ്പ് പി​​ടി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ ബാ​​ല​​ൻ​​സ് തെ​​റ്റി റോ​​ഡി​​ലേ​​ക്കു ത​​ല​​യ​​ടി​​ച്ചു വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. ഓ​​ടി​​ക്കൂ​​ടി​​യ നാ​​ട്ടു​​കാ​​ർ ഉ​​ട​​ൻ​ത​​ന്നെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​ശു​പ​ത്രി​യി​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.


സം​​സ്കാ​​രം ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​എം​​പ്രോ​​ത്ത് മി​​ഷ​ൻ ച​​ർ​​ച്ചി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ള​​പ്പാ​​നി ന്യൂ ​​ഹോ​​പ് ച​​ർ​​ച്ച് സെ​​മി​​ത്തേ​​രി​​യി​​ൽ. പ​​രേ​​ത ളാ​​ക്കാ​​ട്ടൂ​​ർ കു​​ന്തം​​ചാ​​രി​​യി​​ൽ കു​​ടും​​ബാം​​ഗ​​മാ​​ണ്. മ​​ക്ക​​ൾ: ക്രി​​സ്റ്റീ​​ന മാ​​ത്യൂ​​സ്, ജ​​സ്റ്റി​​ൻ മാ​​ത്യൂ​​സ്. മ​​രു​​മ​​ക​​ൻ: ഷൈ​​ജു എം.​​തോ​​മ​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.