അ​ല​ൻ ഷുഹൈബിനെ ക​സ്റ്റ​ഡി​യി​ല്‍വി​ട്ടു
Wednesday, November 13, 2019 11:23 PM IST
കോ​​​ഴി​​​ക്കോ​​​ട്: മാ​​​വോ​​​യി​​​സ്റ്റ് ബ​​​ന്ധം ആ​​​രോ​​​പി​​​ച്ച് യു​​​എ​​​പി​​​എ ചു​​​മ​​​ത്തി അ​​​റ​​​സ്റ്റ് ചെ​​​യ്ത സി​​​പി​​​എം പ്ര​​​വ​​​ര്‍​ത്ത​​​ക​​​നാ​​​യ അ​​​ല​​​ൻ ഷു​​​ഹൈ​​​ബി​​​നെ കോ​​​ട​​​തി പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ല്‍വി​​​ട്ടു. കോ​​​ഴി​​​ക്കോ​​​ട് പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി​​​യാ​​​ണ് ര​​​ണ്ട് ദി​​​വ​​​സ​​​ത്തേ​​​ക്ക് ക​​​സ്റ്റ​​​ഡി​​​യി​​​ല്‍‌​​വി​​​ട്ട​​​ത്.

അ​​​റ​​​സ്റ്റി​​ലാ​​യ താ​​​ഹ ഫ​​​സ​​​ലി​​​നെ, പ​​​നി​​​യും ഛര്‍​ദി​​​യും മൂ​​​ലം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​ശു​​പ​​ത്രി​​യി​​​ല്‍ ചി​​​കി​​​ല്‍​സ​​​യി​​​ലാ​​​യ​​​തി​​നാ​​​ല്‍ കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി​​​യി​​​ല്ല. ഇ​​​ന്ന​​​ലെ വൈ​​​കു​​ന്നേ​​രം പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ മെ​​​ഡി​​​ക്ക​​​ല്‍ റി​​​പ്പോ​​​ര്‍​ട്ട് ഹാ​​​ജ​​​രാ​​​ക്കി​​​യ​​​തി​​​നെ തു​​​ട​​​ര്‍​ന്ന് ഇ​​യാ​​ളെ ഇ​​​ന്ന് ഹാ​​​ജ​​​രാ​​​ക്കാ​​​ന്‍ കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.