ശ​ബ​രി​മ​ല ന​ട തു​റ​ന്നു
Sunday, November 17, 2019 1:14 AM IST
ശ​​ബ​​രി​​മ​​ല: മ​​ണ്ഡ​​ല​​കാ​​ല​​ത്തി​​നു തു​​ട​​ക്കംകു​​റി​​ച്ചു ശ​​ബ​​രി​​മ​​ല ശ്രീ​​ധ​​ര്‍​മ​​ശാ​​സ്താ ക്ഷേ​​ത്രന​​ട തു​​റ​​ന്നു. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ത​​ന്ത്രി ക​​ണ്ഠ​​ര് മ​​ഹേ​​ഷ് മോ​​ഹ​​ന​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ല്‍ മേ​​ല്‍​ശാ​​ന്തി വി. ​എ​​ന്‍. വാ​​സു​​ദേ​​വ​​ന്‍ ന​​മ്പൂ​​തി​​രി​​യാ​​ണ് ക്ഷേ​​ത്രന​​ട തു​​റ​​ന്ന​​ത്. ന​​ടതു​​റ​​ന്നു ദീ​​പം തെ​​ളി​​ച്ച​​ശേ​​ഷം മേ​​ല്‍​ശാ​​ന്തി പ​​തി​​നെ​​ട്ടാം​​പ​​ടിയി​​റ​​ങ്ങി ആ​​ഴി ക​​ത്തി​​ച്ചു. പി​​ന്നാ​​ലെ കാ​​ത്തു​​നി​​ന്ന അ​​യ്യ​​പ്പ​​ഭ​​ക്ത​​ര്‍ ഇ​​രു​​മു​​ടി​​ക്കെ​​ട്ടു​​മാ​​യി പ​​ടി ച​​വി​​ട്ടി. ത​​ന്ത്രി​​യും മേ​​ല്‍​ശാ​​ന്തി​​യും ചേ​​ര്‍ന്നു പ്ര​​സാ​​ദവി​​ത​​ര​​ണം ന​​ട​​ത്തി.

തുടർന്ന്, പു​​തി​​യ മേ​​ല്‍​ശാ​​ന്തി​​യുടെ സ്ഥാ​​നാ​​രോ​​ഹ​​ണ ച​​ട​​ങ്ങു​​ക​​ള്‍ ന​​ട​​ന്നു. സോ​​പാ​​ന​​ത്തു പ്ര​​ത്യേ​​കം ത​​യാ​​റാ​​ക്കി​​യ സ്ഥ​​ല​​ത്താ​​യി​​രു​​ന്നു നി​​യു​​ക്ത ശ​​ബ​​രി​​മ​​ല മേ​​ല്‍​ശാ​​ന്തി​​യു​​ടെ അ​​വ​​രോ​​ധി​​ക്ക​​ല്‍ ച​​ട​​ങ്ങ്. മേ​​ല്‍​ശാ​​ന്തി​​യാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടി​​രു​​ന്ന മ​​ല​​പ്പു​​റം തി​​രൂ​​ര്‍ തി​​രു​​നാ​​വാ​​യ അ​​രീ​​ക്ക​​ര എം.​​കെ. സു​​ധീ​​ര്‍ ന​​മ്പൂ​​തി​​രി​​യെ സോ​​പാ​​ന​​ത്തി​​ലി​​രു​​ത്തി ത​​ന്ത്രി ക​​ണ്ഠ​​ര് മ​​ഹേ​​ഷ് മോ​​ഹ​​ന​​ര് അ​​ഭി​​ഷേ​​കം ന​​ട​​ത്തി. തു​​ട​​ര്‍​ന്ന് പു​​തി​​യ മേ​​ല്‍​ശാ​​ന്തി​​യും ത​​ന്ത്രി​​യും കൂ​​ടി ശ്രീ​​കോ​​വി​​ലി​​നു​​ള്ളി​​ല്‍ പ്ര​​വേ​​ശി​​ച്ചു. ശ്രീ​​കോ​​വി​​ലി​​നു​​ള്ളി​​ല്‍ ത​​ന്ത്രി പു​​തി​​യ മേ​​ല്‍​ശാ​​ന്തി​​ക്ക് അ​​യ​​പ്പ​​മൂ​​ല​​മ​​ന്ത്രം ചൊ​​ല്ലി​​ക്കൊ​​ടു​​ത്ത​​തോ​​ടെ സ്ഥാ​​നാ​​രോ​​ഹ​​ണം പൂ​​ര്‍​ത്തി​​യാ​​യി.


മേ​​ല്‍​ശാ​​ന്തി​യുടെ അ​​വ​​രോ​​ധി​​ക്ക​​ല്‍ ച​​ട​​ങ്ങി​​നു​​ശേ​​ഷം രാ​​ത്രി പ​​ത്തോ​​ടെ ന​​ട അ​​ട​​ച്ചു. ദേ​​വ​​സ്വം ബോ​​ർ​​ഡ് പ്ര​​സി​​ഡ​​ന്‍റ് എ​​ൻ. വാ​​സു, അം​​ഗ​​ങ്ങ​​ളാ​​യ കെ.​​എ​​സ്. ര​​വി, എം. ​​വി​​ജ​​യ​​കു​​മാ​​ർ, ക​​മ്മീ​​ഷ​​ണ​​ർ എം. ​​ഹ​​സ​​ൻ, സ്പെ​​ഷ​​ൽ ക​​മ്മീ​​ഷ​​ണ​​ർ എം. ​​മ​​നോ​​ജ്, പോ​​ലീ​​സ് ക​​ൺ​​ട്രോ​​ള​​ർ രാ​​ഹു​​ൽ ആ​​ർ. നാ​​യ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ ഇ​​ന്ന​​ലെ ദ​​ർ​​ശ​​ന​​ത്തി​​നാ​​യി ശ​​ബ​​രി​​മ​​ല​​യി​​ലു​​ണ്ടാ​​യി​​രു​​ന്നു.

സ്ഥാ​​ന​​മൊ​​ഴി​​യു​​ന്ന മേ​​ല്‍​ശാ​​ന്തി​​മാ​​രാ​​ണ് ന​​ട അ​​ട​​ച്ചു താ​​ക്കോ​​ല്‍ ദേ​​വ​​സ്വം അ​​ധി​​കൃ​​ത​​ര്‍​ക്കു കൈ​​മാ​​റി​​യ​​ത്. ഇ​​ന്നു രാ​​വി​​ലെ മ​​ണ്ഡ​​ല വ്ര​​താ​​രം​​ഭ​​ത്തി​​നു തു​​ട​​ക്കം കു​​റി​​ക്കു​​ന്ന വൃ​​ശ്ചി​​കപ്പുല​​രി​​യി​​ല്‍ പു​​തി​​യ മേ​​ല്‍​ശാ​​ന്തി​​മാ​​ര്‍ സ​​ന്നി​​ധാ​​ന​​ത്തും മാ​​ളി​​ക​​പ്പു​​റ​​ത്തും ക്ഷേ​​ത്രന​​ട തു​​റ​​ക്കും. ഇ​​ന്നുമു​​ത​​ല്‍ നെ​​യ്യ​​ഭി​​ഷേ​​കം അ​​ട​​ക്കം പ​​തി​​വുപൂ​​ജ​​ക​​ള്‍ ആ​​രം​​ഭി​​ക്കും. ഡി​​സം​​ബ​​ര്‍ 27നാ​​ണ് മ​​ണ്ഡ​​ല​​പൂ​​ജ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.