ഒ​​റ്റ​​ത്ത​​വ​​ണ ര​​ജി​​സ്ട്രേ​​ഷ​​ൻ എ​​ങ്ങ​​നെ
Monday, November 18, 2019 12:49 AM IST
എ​​ൽ​​ഡി ക്ലാ​​ർ​​ക്ക് ത​​സ്തി​​ക​​യി​​ലേ​​ക്ക് അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​തു പി​​എ​​സ്‌​​സി​​യി​​ൽ ഒ​​റ്റ​​ത്ത​​വ​​ണ ര​​ജി​​സ്ട്രേ​​ഷ​​ൻ ചെ​​യ്തി​​ട്ടു​​ള്ള​​വ​​ർ​​ക്ക് വ​​ള​​രെ എ​​ളു​​പ്പ​​മാ​​ണ്. എ​​ന്നാ​​ൽ, ആ​​ദ്യ​​മാ​​യി പ​​രീ​​ക്ഷ​​യ്ക്കൊ​​രു​​ങ്ങു​​ന്ന​​വ​​ർ​​ക്കാ​​യി പി​​എ​​സ്‌​​സി​​യു​​ടെ ഒ​​റ്റ​​ത്ത​​വ​​ണ ര​​ജി​​സ്ട്രേ​​ഷ​​നെ​​ക്കു​​റി​​ച്ചു​​ള്ള വി​​വ​​ര​​ങ്ങ​​ൾ ചു​​വ​​ടെ.

ഭാ​​ഗം ഒ​​ന്ന്

എ​​ൽ​​ഡി ക്ലാ​​ർ​​ക്ക് ത​​സ്തി​​ക​​യി​​ൽ അ​​പേ​​ക്ഷി​​ക്കു​​ന്ന​​തി​​നു മു​​ൻ​​പാ​​യി ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ പി​​എ​സ്‌​സി​​യു​​ടെ www.kerala.psc.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ ഒ​​റ്റ​​ത്ത​​വ​​ണ ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്ത​​ണം. വെ​​ബ്സൈ​​റ്റി​​ന്‍റെ ഹോം ​​പേ​​ജി​​ൽ one time registration എ​​ന്ന ലി​​ങ്കി​​ൽ ക്ലി​​ക്ക് ചെ​​യ്താ​​ൽ ഇ​​തി​​നാ​​യു​​ള്ള വി​​ൻ​​ഡോ തു​​റ​​ക്കും. ഇ​​തി​​നു​​ശേ​​ഷം ല​​ഭി​​ക്കു​​ന്ന ര​​ജി​​സ്ട്രേ​​ഷ​​ൻ ലോ​​ഗി​​ൻ പേ​​ജി​​ൽ new registration ലി​​ങ്കി​​ൽ ക്ലി​​ക്ക് ചെ​​യ്യു​​ക. അ​​പ്പോ​​ൾ ര​​ജി​​സ്റ്റ​​ർ ചെ​​യ്യാ​​നു​​ള്ള വി​​ൻ​​ഡോ തു​​റ​​ക്കും.

ഭാ​​ഗം ര​​ണ്ട്

ര​​ജി​​സ്റ്റ​​ർ ചെ​​യ്യാ​​നു​​ള്ള വി​​ൻ​​ഡോ തു​​റ​​ന്നു ക​​ഴി​​ഞ്ഞാ​​ൽ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​യു​​ടെ പേ​​ര് (ഇം​​ഗ്ലീ​​ഷ് വ​​ലി​​യ അ​​ക്ഷ​​രം-​​പേ​​രി​​നു ശേ​​ഷ​​മാ​​ണ് ഇ​​നീ​​ഷ്യ​​ൽ ചേ​​ർ​​ക്കേ​​ണ്ട​​ത്), ജ​​ന​​ന തീ​​യ​​തി, ലിം​​ഗം, പി​​താ​​വി​​ന്‍റെ​​യും മാ​​താ​​വി​​ന്‍റെ​​യും പേ​​ര്, മ​​തം, ജാ​​തി, ഉ​​പ​​ജാ​​തി, സം​​വ​​ര​​ണ വി​​ഭാ​​ഗം ആ​​ണോ അ​​ല്ല​​യോ, തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ​​യു​​ടെ ന​​ന്പ​​ർ (ഉ​​ദാ​​ഹ​​ര​​ണം-​​ആ​​ധാ​​ർ ന​​ന്പ​​ർ) ഫോ​​ണ്‍ ന​​ന്പ​​ർ തു​​ട​​ങ്ങി​​യ വി​​വ​​ര​​ങ്ങ​​ളാ​​ണ് ഈ ​​പേ​​ജി​​ൽ എ​​ന്‍റ​​ർ ചെ​​യ്യേ​​ണ്ട​​ത്. സ്ഥി​​ര​​മാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ഫോ​​ണ്‍ ന​​ന്പ​​ർ വേ​​ണം ന​​ൽ​​കാ​​ൻ. ഇ​​തി​​നു​​ശേ​​ഷം നാം ​​സ്ഥി​​ര​​മാ​​യി ഉ​​പ​​യോ​​ഗി​​ക്കേ​​ണ്ട യൂ​​സ​​ർ ഐ​​ഡി​​യും പാ​​സ്‌​​വേ​​ഡും നി​​ർ​​ദി​​ഷ്ട കോ​​ള​​ത്തി​​ൽ എ​​ന്‍റ​​ർ ചെ​​യ്യ​​ണം.

(ഇ​​തു പ്ര​​ത്യേ​​കം എ​​ഴു​​തി​​യോ, മൊ​​ബൈ​​ലി​​ൽ ഫോ​​ട്ടോ​​യെ​​ടു​​ത്തോ സൂ​​ക്ഷി​​ക്ക​​ണം. ഓ​​ർ​​ത്തി​​രി​​ക്കാ​​ൻ എ​​ളു​​പ്പ​​മു​​ള്ള യൂ​​സ​​ർ ഐ​​ഡി​​യും പാ​​സ്‌​​വേ​​ഡും ന​​ൽ​​കി​​യാ​​ൽ ന​​ന്ന്) ഇ​​തി​​നു​​ശേ​​ഷം ആ​​ക്സ​​സ് കോ​​ഡ് എ​​ന്‍റ​​ർ ചെ​​യ്തു ഡി​​ക്ല​​റേ​​ഷ​​ൻ കോ​​ള​​ത്തി​​ൽ ടി​​ക് മാ​​ർ​​ക്ക് ചെ​​യ്യു​​ക. തു​​ട​​ർ​​ന്നു തൊ​​ട്ടു​​താ​​ഴെ​​യാ​​യി വ​​ല​​തു​​ഭാ​​ഗ​​ത്തു കാ​​ണു​​ന്ന Register എ​​ന്ന ബ​​ട്ട​​ണി​​ൽ ക്ലി​​ക്ക് ചെ​​യ്യു​​ക. ഇ​​തോ​​ടെ ന​​ൽ​​കി​​യ വി​​വ​​ര​​ങ്ങ​​ൾ പി​​എ​​സ്‌​​സി വെ​​ബ്സൈ​​റ്റി​​ൽ അ​​പ്‌​​ലോ​​ഡ് ആ​​കും. ഇ​​തോ​​ടെ പി​​എ​​സ്‌​​സി ഒ​​റ്റ​​ത്ത​​വ​​ണ ര​​ജി​​സ്ട്രേ​​ഷ​​ന്‍റെ ര​​ണ്ടാം ഘ​​ട്ടം പൂ​​ർ​​ത്തി​​യാ​​യെ​​ന്നു പ​​റ​​യാം. ഇ​​തി​​നു ശേ​​ഷം congratulations എ​​ന്ന മെ​​സേ​​ജോ​​ടു കൂ​​ടി​​യ ഒ​​രു ലി​​ങ്ക് പേ​​ജാ​​യി​​രി​​ക്കും പി​​ന്നീ​​ട് സ്ക്രീ​​നി​​ൽ തെ​​ളി​​യു​​ന്ന​​ത്.

ഭാ​​ഗം മൂ​​ന്ന്

congratulations എ​​ന്ന മെ​​സേ​​ജോ​​ടു കൂ​​ടി​​യ ലി​​ങ്ക് പേ​​ജി​​ൽ താ​​ഴെ വ​​ല​​തു​​ഭാ​​ഗ​​ത്താ​​യി ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന ലോ​​ഗി​​ൻ ബ​​ട്ട​​നി​​ൽ ക്ലി​​ക്ക് ചെ​​യ്ത് മു​​ൻ​​പു ന​​ൽ​​കി​​യ യൂ​​സ​​ർ ഐ​​ഡി​​യും പാ​​സ്‌​​വേ​​ഡും ന​​ൽ​​കി ആ​​ക്സ​​സ് കോ​​ഡും എ​​ന്‍റ​​ർ ചെ​​യ്യു​​ക. ഇ​​തു വി​​ജ​​യ​​ക​​ര​​മാ​​യി ചെ​​യ്താ​​ൽ അ​​ടു​​ത്ത ഘ​​ട്ട ര​​ജി​​സ്ട്രേ​​ഷ​​നു​​ള്ള വി​​ൻ​​ഡോ അ​​യി​​രി​​ക്കും തെ​​ളി​​യു​​ക. അ​​ടു​​ത്ത ഘ​​ട്ട ര​​ജി​​സ്ട്രേ​​ഷ​​ൻ അ​​ഞ്ചു ഭാ​​ഗ​​ങ്ങ​​ളാ​​യാ​​ണ് ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ഒ​​ന്നും ര​​ണ്ടും ഘ​​ട്ട​​ങ്ങ​​ൾ

ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ മു​​ൻ​​പു എ​​ന്‍റ​​ർ ചെ​​യ്ത വി​​വ​​ര​​ങ്ങ​​ളാ​​ണ് ഉ​​ണ്ടാ​​കു​​ക. ഇ​​തു പ​​രി​​ശോ​​ധി​​ച്ച​​ശേ​​ഷം save and proceed എ​​ന്ന ബ​​ട്ട​​നി​​ൽ ക്ലി​​ക്ക് ചെ​​യ്യു​​ത​​ന്ന​​തോ​​ടെ​​യാ​​ണ് അ​​ടു​​ത്ത ഘ​​ട്ട​​ത്തി​​ലേ​​ക്കു പോ​​കു​​ന്ന​​ത്. ഉ​​ദ്യോ​​ഗാ​​ർ​​ഥി​​യു​​ടെ സ്ഥി​​ര​​മേ​​ൽ​​വി​​ലാ​​സം, ഇ ​​മെ​​യി​​ൽ അ​​ഡ്ര​​സ്, ഫോ​​ണ്‍ ന​​ന്പ​​ർ എ​​ന്നീ വി​​വ​​ര​​ങ്ങ​​ളാ​​ണ് ഇ​​വി​​ടെ എ​​ന്‍റ​​ർ ചെ​​യ്യേ​​ണ്ട​​ത്. ന​​ൽ​​കി​​യ വി​​വ​​ര​​ങ്ങ​​ൾ ശ​​രി​​യാ​​ണോ എ​​ന്നു പ​​രി​​ശോ​​ധി​​ച്ച​​ശേ​​ഷം save and proceed ലി​​ങ്കി​​ൽ ക്ലി​​ക്ക് ചെ​​യ്തു മൂ​​ന്നാം ഘ​​ട്ട​​ത്തി​​ലേ​​ക്കു ക​​ട​​ക്കു​​ക.

മൂ​​ന്നാം ഘ​​ട്ടം

ഈ ​​ഘ​​ട്ട​​ത്തി​​ലാ​​ണ് ഉ​​ദ്യോ​​ഗാ​​ർ​​ഥി​​യു​​ടെ ഫോ​​ട്ടോ അ​​പ്‌​​ലോ​​ഡ് ചെ​​യ്യേ​​ണ്ട​​ത്. ഈ ​​ഫോ​​ട്ടോ​​യി​​ൽ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​യു​​ടെ പേ​​രും (പ്രൊ​​ഫൈ​​ലി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത് പോ​​ലെ) ഫോ​​ട്ടോ എ​​ടു​​ത്ത തീ​​യ​​തി​​യും വ്യ​​ക്ത​​മാ​​യി രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്ക​​ണം.


പേ​​രി​​നു ശേ​​ഷ​​മാ​​ണ് ഇ​​നീ​​ഷ്യ​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തേ​​ണ്ട​​ത്. പു​​തി​​യ ഫോ​​ട്ടോ​​യാ​​ണ് അ​​പ്‌​​ലോ​​ഡ് ചെ​​യ്യേ​​ണ്ട​​ത്. ഒ​​രി​​ക്ക​​ൽ അ​​പ്‌​​ലോ​​ഡ് ചെ​​യ്ത ഫോ​​ട്ടോ​​ക്ക് 10 വ​​ർ​​ഷം പ്രാ​​ബ​​ല്യ​​മു​​ണ്ടാ​​കും. ഈ ​​ഫോ​​ട്ടോ 150px X 100 px വ​​ലി​​പ്പ​​മു​​ള്ള​​തും വെ​​ളു​​ത്ത പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ എ​​ടു​​ത്ത​​തു​​മാ​​യി​​രി​​ക്ക​​ണം. എ​​ന്നാ​​ൽ ഈ ​​ഫോ​​ട്ടോ 30 കെ​​ബി​​യി​​ൽ ക​​വി​​യ​​രു​​ത്.

ഫോ​​ട്ടോ​​യി​​ലെ ജ​​ന​​ന തീ​​യ​​തി​​യും പേ​​രും ഈ ​​വി​​ൻ​​ഡോ​​യി​​ലെ നി​​ർ​​ദി​​ഷ്ട കോ​​ള​​ത്തി​​ലും കൃ​​ത്യ​​മാ​​യി എ​​ന്‍റ​​ർ ചെ​​യ്യ​​ണം. നി​​ബ​​ന്ധ​​ന​​ക​​ളും നി​​ർ​​ദേ​​ശ​​ങ്ങ​​ളും ഇ​​വി​​ടെ രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ടാ​​കും. ഇ​​തു പൂ​​ർ​​ണ​​മാ​​യും വാ​​യി​​ക്കു​​ക. ഡി​​ക്ല​​റേ​​ഷ​​നു​​ക​​ൾ എ​​ല്ലാം വാ​​യി​​ച്ച് ഉ​​റ​​പ്പു വ​​രു​​ത്തി ടി​​ക് രേ​​ഖ​​പ്പെ​​ടു​​ത്തു​​ക. ഇ​​തി​​നു ശേ​​ഷം save and proceed ബ​​ട്ട​​ൻ ക്ലി​​ക്ക് ചെ​​യ്യു​​ന്ന​​തോ​​ടെ മൂ​​ന്നാം ഘ​​ട്ടം പൂ​​ർ​​ത്തി​​യാ​​കും.

നാ​​ലാം ഘ​​ട്ടം

നാ​​ലാം ഘ​​ട്ട​​ത്തി​​ൽ സ്കാ​​ൻ ചെ​​യ്ത കൈ​​യ്യൊ​​പ്പാ​​ണ് അ​​പ്‌​​ലോ​​ഡ് ചെ​​യ്യേ​​ണ്ട​​ത്. 150 px X 100 px വ​​ലു​​പ്പ​​മു​​ള്ള​​തും വ്യ​​ക്ത​​വു​​മാ​​യി​​രി​​ക്ക​​ണം ഇ​​ത്. സ്കാ​​ന​​ർ ഉ​​പ​​യോ​​ഗി​​ച്ചു സ്കാ​​ൻ ചെ​​യ്തെ​​ടു​​ത്ത ഒ​​പ്പി​​ന്‍റെ വ​​ലി​​പ്പം 30 കെ​​ബി​​യി​​ൽ ക​​വി​​യാ​​ൻ പാ​​ടി​​ല്ല. ഒ​​പ്പ് അ​​പ്‌ലോഡ് ചെ​​യ്തു save and proceed ചെ​​യ്തു​​ക​​ഴി​​ഞ്ഞാ​​ൽ അ​​വ​​സാ​​ന ഘ​​ട്ട​​ത്തി​​ലേ​​ക്കു ക​​ട​​ക്കാം. ഉ​​ദ്യോ​​ഗാ​​ർ​​ഥി ക​​ഴി​​ഞ്ഞ നാ​​ലു ഘ​​ട്ട​​ങ്ങ​​ളി​​ലാ​​യി എ​​ന്‍റ​​ർ ചെ​​യ്ത വി​​വ​​ര​​ങ്ങ​​ൾ എ​​ല്ലാംത​​ന്നെ ഈ ​​ഘ​​ട്ട​​ത്തി​​ൽ സ്ക്രീ​​നി​​ൽ കാ​​ണാ​​ൻ സാ​​ധി​​ക്കും.

അ​​ഞ്ചാം ഘ​​ട്ടം

അ​​വ​​സാ​​ന​​ത്തെ ഘ​​ട്ട​​ത്തി​​ൽ സ്ക്രീ​​നി​​ൽ തെ​​ളി​​ഞ്ഞി​​രി​​ക്കു​​ന്ന വി​​വ​​ര​​ങ്ങ​​ൾ മു​​ഴു​​വ​​ൻ ഒ​​രി​​ക്ക​​ൽ​​കൂ​​ടി വാ​​യി​​ച്ച് തെ​​റ്റി​​ല്ലെ​​ന്ന് ഉ​​റ​​പ്പു വ​​രു​​ത്തു​​ക. തെ​​റ്റു​​ണ്ടെ​​ങ്കി​​ൽ ഇ​​ട​​തു വ​​ശ​​ത്തു​​ള്ള അ​​ത​​തു ഘ​​ട്ട​​ങ്ങ​​ളു​​ടെ ലി​​ങ്കി​​ൽ ക്ലി​​ക്ക് ചെ​​യ്യു​​ക​​യും അ​​തി​​ൽ​​പ്ര​​വേ​​ശി​​ച്ച് തെ​​റ്റു​​ക​​ൾ തി​​രു​​ത്തി അ​​വ​​സാ​​ന​​ഘ​​ട്ട​​ത്തി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തു​​ക​​യും ചെ​​യ്യു​​ക. ഈ ​​വി​​ൻ​​ഡോ​​യു​​ടെ താ​​ഴെ​​യാ​​യി print registration details, Submit എ​​ന്നി​​ങ്ങ​​നെ ര​​ണ്ടു ലി​​ങ്കു​​ക​​ളു​​ണ്ടാ​​കും. print registration details, Submitൽ ​​ക്ലി​​ക്ക് ചെ​​യ്ത് ഒ​​റ്റ​​ത്ത​​വ​​ണ ര​​ജി​​സ്ട്രേ​​ഷ​​ന്‍റെ പ്രി​​ന്‍റ് എ​​ടു​​ത്തു സൂ​​ക്ഷി​​ക്കു​​ക. അ​​തി​​നു​​ശേ​​ഷം submit ബ​​ട്ട​​ൻ ക്ലി​​ക്ക് ചെ​​യ്ത് അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കു​​ക. പ്ര​​ത്യേ​​കം ശ്ര​​ദ്ധി​​ക്കു​​ക. submit butten ക്ലി​​ക്ക് ചെ​​യ്താ​​ൽ മാ​​ത്ര​​മേ ഒ​​റ്റ​​ത്ത​​വ​​ണ ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​പ​​ടി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​കൂ.

ഒ​​ന്നി​​ലേ​​റെ ര​​ജി​​സ്ട്രേ​​ഷ​​നു​​ക​​ൾ ന​​ട​​ത്ത​​രു​​ത്

പി​​എ​​സ്‌​​സി പ​​രീ​​ക്ഷ​​ക​​ൾ​​ക്കാ​​യി ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ ഒ​​ന്നി​​ലേ​​റെ ര​​ജി​​സ്ട്രേ​​ഷ​​നു​​ക​​ൾ ന​​ട​​ത്തു​​ന്ന​​തു ശി​​ക്ഷാ​​ർ​​ഹ​​മാ​​ണ്.

ഒ​​റ്റ​​ത്ത​​വ​​ണ ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്തി​​യ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ​​ക്ക് അ​​വ​​രു​​ടെ പ്രൊ​​ഫൈ​​ലി​​ലെ തെ​​റ്റു​​ക​​ൾ തി​​രു​​ത്തു​​ന്ന​​തി​​നു​​ള്ള അ​​വ​​സ​​രം ല​​ഭി​​ക്കും. എ​​ന്നാ​​ൽ, ഏ​​തെ​​ങ്കി​​ലും ത​​സ്തി​​ക​​യി​​ലേ​​ക്ക് അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​തി​​നു മു​​ൻ​​പു​​ത​​ന്നെ തെ​​റ്റു​​ക​​ൾ തി​​രു​​ത്ത​​ണം.

ഒ​​രു ത​​സ്തി​​ക​​യി​​ലേ​​ക്കെ​​ങ്കി​​ലും അ​​പേ​​ക്ഷി​​ച്ചു ക​​ഴി​​ഞ്ഞാ​​ൽ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ​​ക്കു സ്വ​​യം തി​​രു​​ത്ത​​ലു​​ക​​ൾ വ​​രു​​ത്താ​​ൻ സാ​​ധി​​ക്കി​​ല്ല. പ്രൊ​​ഫൈ​​ൽ വി​​വ​​ര​​ങ്ങ​​ൾ ലോ​​ക്ക് ചെ​​യ്യ​​പ്പെ​​ടു​​മെ​​ന്ന​​താ​​ണ് കാ​​ര​​ണം.

എ​​ന്നാ​​ൽ പി​​ന്നീ​​ട് പ്രൊ​​ഫൈ​​ലി​​ൽനി​​ന്നു ല​​ഭി​​ക്കു​​ന്ന പ്രൊ​​ഫൈ​​ൽ ക​​റ​​ക്ഷ​​ൻ ഫോം ​​ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്തു പൂ​​രി​​പ്പി​​ച്ചു പി​​എ​സ്‌​സി​യു​​ടെ അ​​ടു​​ത്തു​​ള്ള ഓ​​ഫീ​​സി​​ൽ നേ​​രി​​ട്ടെ​​ത്തി തി​​രു​​ത്ത​​ലി​​നു​​ള്ള അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാ​​ൻ സാ​​ധി​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.