യുവതീപ്രവേശനം: മുഖ്യമന്ത്രി പറഞ്ഞതാണ് തന്റെയും നിലപാടെന്നു കടകംപള്ളി
Monday, November 18, 2019 12:59 AM IST
ശബരിമല: ശബരിമല യുവതീ പ്രവേശനവിഷയത്തിൽ മുഖ്യമന്ത്രി സർക്കാർ നിലപാടു വ്യക്തമാക്കിയിട്ടുണ്ടെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സന്നിധാനത്തു മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പറഞ്ഞതാണ് തന്റെ നിലപാട്.
ശബരിമല ദർശനത്തിനെത്തിയ യുവതികളെ പന്പയിൽനിന്നു തിരിച്ചയച്ചതിനെക്കുറിച്ച് അറിയില്ലെന്നും മന്ത്രി പറഞ്ഞു. ആശങ്കകളില്ലാത്ത മണ്ഡലകാലമാണ് ഇത്തവണത്തേത്. ദേവസ്വം ബോർഡിന് ഉണ്ടായിട്ടുള്ള സാന്പത്തിക ബാധ്യത ഇത്തവണ ഭക്തരിൽനിന്നു ലഭിക്കുന്ന നടവരവിൽകൂടി പരിഹരിക്കാൻ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.