700 യു​വ​തീ യു​വാ​ക്ക​ൾ അ​ണി​ചേ​ർ​ന്നു; മനംകവർന്നു മെ​ഗാ മാ​ർ​ഗം​ക​ളി
700 യു​വ​തീ യു​വാ​ക്ക​ൾ അ​ണി​ചേ​ർ​ന്നു;  മനംകവർന്നു മെ​ഗാ മാ​ർ​ഗം​ക​ളി
Monday, November 18, 2019 1:21 AM IST
കൈ​​പ്പു​​ഴ (കോ​​ട്ട​​യം): മ​​ര​​മൊ​​ടു ക​​ല്ലു​​ക​​ൾ ക​​ന​​കം വെ​​ള്ളി... മ​​ന​​മി​​യ​​ലും പ​​ടി ചെ​​ന്പുംമിരു​​ന്പും... കൈ​​കാ​​ലു​​ക​​ളി​​ൽ മൈ​​ലാ​​ഞ്ചി​​പ്പൊ​​ട്ടി​​ട്ടു കാ​​തി​​ൽ കൂ​​ണു​​ക്കും ക​​ഴു​​ത്തി​​ൽ കാ​​ശു​​മാ​​ല​​യും കാ​​ലി​​ൽ ത​​ള​​യു​​മി​​ട്ടു ച​​ട്ട​​യും ഞൊ​​റി​​ഞ്ഞ മു​​ണ്ടും അ​​ണി​​ഞ്ഞു വ​​നി​​ത​​ക​​ളും പാ​​ദ​​ത്തി​​നു​​മേ​​ൽ ക​​യ​​റ്റി​​യു​​ടു​​ത്ത ക​​സ​​വു​​ക​​ര​​യു​​ള്ള മു​​ണ്ടും ബ​​നി​​യ​​നും അ​​ര​​യി​​ൽ ചു​​വ​​ന്ന പ​​ട്ടും ത​​ലേ​​ക്കെ​​ട്ടു​​മ​​ണി​​ഞ്ഞു പു​​രു​​ഷ​​ൻ​​മാ​​രും ചു​​വ​​ടു​​തെ​​റ്റാ​​തെ​​യും പാ​​ദം മു​​റി​​യാ​​തെ​​യും കൈ​​മു​​ദ്ര​​ക​​ളി​​ൽ കാ​​ഴ്ച​​വി​​സ​​മ​​യം തീ​​ർ​​ത്ത​​പ്പോ​​ൾ അ​​തു വി​​ശ്വാ​​സ​​ത്തി​​ന്‍റെ​​യും ക​​ല​​യു​​ടെ​​യും വേ​​റി​​ട്ട കാ​ഴ്ച​യാ​യി.

കെ​​സി​​വൈ​​എ​​ൽ സു​​വ​​ർ​​ണ​​ജൂ​​ബി​​ലി വ​​ർ​​ഷ​​ത്തി​​ന്‍റ സ​​മാ​​പ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി​​ കൈ​​പ്പു​​ഴ സെ​​ന്‍റ് ജോ​​ർ​​ജ് സ്കൂ​​ൾ ഗ്രൗ​​ണ്ടി​​ലാ​​ണ് ക്നാ​​നാ​​യ സ​​മു​​ദാ​​യ​​ത്തി​​ന്‍റെ പാ​​ര​​ന്പ​​ര്യ​​വും പ്രൗ​​ഢി​​യും വി​​ളി​​ച്ചോ​​തി 700ല​​ധി​​കം പേ​ർ അ​​ണി​​നി​​ര​​ന്ന മെ​​ഗാ മാ​​ർ​​ഗം​​ക​​ളി അ​​ര​​ങ്ങേ​​റി​​യ​​ത്. കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യു​​ടെ വി​​വി​​ധ ഇ​​ട​​വ​​ക​​ക​​ളി​​ൽ​നി​​ന്നെ​ത്തി​​യ നൂ​​റു​​ക​​ണ​​ക്കി​​നു യു​​വ​​ജ​​ന​​ങ്ങ​​ളാ​​ണ് ക്നാ​​നാ​​യ സ​​മു​​ദാ​​യം വി​​ശ്വാ​​സ​​പാ​​ര​​ന്പ​​ര്യ​​ത്തോ​​ടു ചേ​​ർ​​ത്തു സൂ​​ക്ഷി​​ക്കു​​ന്ന ക​​ലാ​​വി​​രു​​ന്നാ​​യ മാ​​ർ​​ഗം​​ക​​ളി​​യു​​ടെ ഈ​​ണ​​വും താ​​ള​​വും ചു​​വ​​ടും വേ​​ഷ​​വി​​ധാ​​ന​​ങ്ങ​​ളും തെ​​ല്ലും തെ​​റ്റാ​​തെ അ​​വ​​ത​​രി​​പ്പി​​ച്ച​​ത്.


700 പേ​​രെ ഒ​​രേ വേ​​ദി​​യി​​ൽ അ​​ണി​​നി​​ര​​ത്തി മാ​​ർ​​ഗം​​ക​​ളി​​യു​​ടെ ചു​​വ​​ടു​​വ​​യ്ക്കു​​ക​​യെ​​ന്ന അ​​ത്യ​​പൂ​​ർ​​മാ​​യ ശ്ര​​മം അ​​വ​​ത​​ര​​ണ​​ത്തി​​ൽ വ​​ൻ​​വി​​ജ​​യ​​മാ​​യ​​പ്പോ​​ൾ സം​​ഘാ​​ട​​ക​​ർ​​ക്കും നേ​​താ​​ക്ക​​ൾ​​ക്കും അ​​ഭി​​മാ​​നം.

മാ​​ർ​​ഗം​​ക​​ളി​​യെ അ​​തി​​ന്‍റെ മി​​ക​​വി​​ലും ത​​നി​​മ​​യി​​ലും പു​​തി​​യ ത​​ല​​മു​​റ​​യി​​ലേ​​ക്കു പ​​ക​​ർ​​ന്നു ന​​ൽ​​കി​​യ​​തു കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യു​​ടെ മു​​ൻ വി​​കാ​​രി ജ​​ന​​റാ​​ൾ റ​​വ.​​ഡോ. ജേ​​ക്ക​​ബ് വെ​​ള്ളി​​യാ​​നാ​​ണ്.
ഹാ​​ദു​​സ ക്രൈ​​സ്ത​​വ ക​​ലാ​​കേ​​ന്ദ്ര​​ത്തി​​ലൂ​​ടെ മാ​​ർ​​ഗം​​ക​​ളി​​യു​​ടെ ശീ​​ലു​​ക​​ൾ തി​​രി​​കെ​​യെ​​ടു​​ത്തു പ​​ഠി​​പ്പി​​ച്ച​​തും സ്കൂ​​ൾ ക​​ലോ​​ത്സ​​വ​​ത്തി​​ൽ മ​​ത്സ​​ര ഇ​​ന​​മാ​​ക്കി മാ​​റ്റി​​യ​​തും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ക​​ഠി​​ന​​ശ്ര​​മ​ ഫ​​ല​​മാ​​യാ​​ണ്. ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ ഫാ. ​​ബേ​​ബി കാ​​ട്ടി​​യാ​​ങ്ക​​ൽ മാ​​ർ​​ഗം​​ക​​ളി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.