ബ്ര​സീ​ൽ എം​ബ​സി​യു​ടെ വി​രു​ന്നി​നു വി​ള​ന്പാ​ൻ തൃ​ശൂ​രി​ൽ​നി​ന്നു ച​ക്ക
Tuesday, November 19, 2019 12:49 AM IST
തൃ​​ശൂ​​ർ: അ​​റു​​പ​​തു കി​​ലോ ച​​ക്ക ത​​രാ​​മോ​​യെ​​ന്ന് എം​​ബ​​സി ഓ​​ഫ് ബ്ര​​സീ​​ൽ. ത​​രാ​​മ​​ല്ലോ​​യെ​​ന്നു വ​​ർ​​ഗീ​​സ് ത​​ര​​ക​​ൻ. ബ്ര​​സീ​​ലി​​ന്‍റെ റി​​പ്പ​​ബ്ലി​​ക് ദി​​ന​​മാ​​യ ഇ​ന്നു ന്യൂ​​ഡ​​ൽ​​ഹി​​യി​​ൽ ഒ​​രു​​ക്കു​​ന്ന വി​​രു​​ന്നി​​ൽ വി​​ള​​ന്പു​​ന്ന പ്ര​​ധാ​​ന ഇ​​ന​​മാ​​യ ബ്ര​​സീ​​ലി​​യ​​ൻ ഡെ​​സ​​ർ​​ട്ട് ത​​യാ​​റാ​​ക്കാ​​നാ​​ണ് ച​​ക്ക. ബ്ര​​സീ​​ലി​​ൽ ച​​ക്ക വി​​ശി​​ഷ്ട വി​​ഭ​​വ​​മാ​​ണ്.

ച​​ക്ക ല​​ഭ്യ​​മ​​ല്ലാ​​ത്ത സീ​​സ​​ണി​​ൽ ഡ​​ൽ​​ഹി​​യി​​ലെ ബ്ര​​സീ​​ൽ എം​​ബ​​സി​​യി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ഇ​​ന്ത്യ മു​​ഴു​​വ​​ൻ അ​​ന്വേ​​ഷി​​ച്ചു​​വ​​ല​​ഞ്ഞ​​താ​​യി​​രു​​ന്നു. ഒ​​ടു​​വി​​ൽ സാ​​മൂ​​ഹ്യ മാ​​ധ്യ​​മ​​ങ്ങ​​ളി​​ലും പ​​ത്ര​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലും വാ​​ർ​​ത്താ​​താ​​ര​​മാ​​യ വ​​ർ​​ഗീ​​സ് ത​​ര​​ക​​ന്‍റെ കു​​റു​​മാ​​ൽ​​കു​​ന്നി​​ലെ ആ​​യു​​ർ​​ജാ​​ക്ക് ഫാ​​മി​​നെ​​ക്കു​​റി​​ച്ച് അ​​വ​​ർ മ​​ന​​സി​​ലാ​​ക്കി. 365 ദി​​വ​​സ​​വും ച​​ക്ക വി​​ള​​യു​​ന്ന ഫാ​​മി​​ൽ​​നി​​ന്നു ച​​ക്ക കി​​ട്ടു​​മോ​​യെ​​ന്ന് ആ​​രാ​​ഞ്ഞു​​കൊ​​ണ്ടുള്ള ഫോ​​ണ്‍​സ​​ന്ദേ​​ശ​​മാ​​ണ് ആ​​ദ്യം ല​​ഭി​​ച്ച​​ത്. പി​​റ​​കേ എം​​ബ​​സി​​യു​​ടെ ഡെ​​പ്യൂ​​ട്ടി ചീ​​ഫ് ബ്രെ​​ണോ ഹെ​​ർ​​മ​​ൻ ഒ​​പ്പു​​വ​​ച്ച ക​​ത്തും വ​​ന്നു. അ​​വ​​രു​​ടെ അ​​ഭ്യ​​ർ​​ഥ​​നയ​​നു​​സ​​രി​​ച്ച് പ​​ഴു​​ക്കാ​​റാ​​യ ച​​ക്ക വി​​ള​​വെ​​ടു​​ത്തു പാ​​യ്ക്ക് ചെ​​യ്ത് എ​​യ​​ർ കാ​​ർ​​ഗോ വ​​ഴി വ​​ർ​​ഗീ​​സ് ത​​ര​​ക​​ൻ അ​​യ​​ച്ചു​​കൊ​​ടു​​ത്തു.

കേ​​ന്ദ്ര​​മ​​ന്ത്രി​​മാ​​രും വി​​വി​​ധ എം​​ബ​​സി അ​​ധി​​കൃ​​ത​​രും പ​​ങ്കെ​​ടു​​ക്കു​​ന്ന വി​​രു​​ന്നി​​ൽ വ​​ർ​​ഗീ​​സ് ത​​ര​​ക​​ന്‍റെ ച​​ക്ക​​കൊ​​ണ്ടു ത​​യാ​​റാ​​ക്കി​​യ ഡെ​​സ​​ർ​​ട്ടും വി​​ശി​​ഷ്ട വി​​ഭ​​വ​​ങ്ങളി ൽ സ്ഥാനംപിടിക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.