സൂപ്പർ ന്യൂമററി ലാബ് അസിസ്റ്റന്‍റുമാർക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷൻ അനുവദിക്കണം: തിരുവഞ്ചൂർ
Tuesday, November 19, 2019 11:11 PM IST
തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ 1999 മു​ത​ൽ ജോ​ലി ചെ​യ്യു​ന്ന സൂ​പ്പ​ർ ന്യൂ​മ​റ​റി ലാ​ബ് അ​സി​സ്റ്റ​ന്‍റു​മാ​ർ​ക്ക് സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഗ​വ​ണ്‍മെ​ന്‍റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഓ​ൾ കേ​ര​ള ലാ​സ്റ്റി​സ്റ്റ​ന്‍റു​മാ​രു​ടെ സെ​ക്ര​ട്ടേറിയ​റ്റ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്പെ​ഷ​ൽ റൂ​ളി​നു​മു​ന്പ് നി​യ​മി​ത​രാ​യി​രി​ക്കു​ന്ന മു​ഴു​വ​ൻ ലാ​ബ് അ​സി​സ്റ്റ​ന്‍റു​മാ​രും റെ​ഗു​ല​റൈ​സ്ഡാ​ണെ​ന്നും സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ള്ള ഇ​വ​രെ അ​വ​ഗ​ണി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന സൂ​പ്പ​ർ ന്യൂ​മ​റ​റി ലാ​ബ് അ​സി​സ്റ്റ​ന്‍റു​മാ​രെ പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ലേ​ക്ക് ത​ള്ളി​വി​ടാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, സ്പെ​ഷ​ൽ റൂ​ൾ ഇ​റ​ങ്ങു​ന്ന​തി​നു​മു​ന്പ് നി​യ​മി​ക്ക​പ്പെ​ട്ട ലാ​ബ് അ​സി​സ്റ്റ​ന്‍റു​മാ​രെ യോ​ഗ്യ​താ നി​ർ​ണ​യ പ​രീ​ക്ഷ​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ക, ശ​ന്പ​ള ഫി​ക്സേ​ഷ​നി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക, ലാ​ബ് അ​സി​സ്റ്റ​ന്‍റു​മാ​രു​ടെ നി​യ​മ​ന​ത്തി​നു​ള്ള അ​ടി​സ്ഥാ​ന യോ​ഗ്യ​ത പ്ല​സ്ടു​വാ​ക്കി ഉ​യ​ർ​ത്തു​ക, ത​സ്തി​ക​യ്ക്ക് തു​ല്യ​മാ​യ ശ​ന്പ​ളം ന​ൽ​കു​ക, അ​ർ​ഹ​രാ​യ ലാ​ബ് അ​സി​സ്റ്റി​ന്‍റു​മാ​ർ​ക്ക് യോ​ഗ്യ​ത​ക്ക​നു​സ​രി​ച്ച് പ്ര​മോ​ഷ​ൻ ന​ൽ​കു​ക, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ന് ഓ​ഫീ​സ് സ്റ്റാ​ഫി​നെ നി​യ​മി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ധ​ർ​ണ ന​ട​ത്തി​യ​ത്. ‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.