സ്വകാര്യബസ് കയറി വയോധികന് മരിച്ചു
Tuesday, November 19, 2019 11:34 PM IST
കൊച്ചി: സ്വകാര്യ ബസ് കയറിയിറങ്ങി വയോധികന് ദാരുണാന്ത്യം. പത്തനംതിട്ട കല്ലൂപ്പറ കുളങ്ങര മേപ്പുറത്ത് കാലായില്‍ വീട്ടില്‍ കെ.ജെ.മത്തായി (80) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതോടെ എറണാകുളം സൗത്തില്‍ ഗവ. ഗേള്‍സ് സ്കൂളിന് മുന്‍വശത്തായിരുന്നു അപകടം.
റോഡ് മുറിച്ചു കടക്കുകയായിരുന്ന മത്തായിയെ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ബസ് തട്ടുകയായിരുന്നു. തുടര്‍ന്ന് ബസിനടിയില്‍പ്പെട്ട മത്തായിയുടെ ശരീരത്തിലൂടെ പിന്‍ചക്രം കയറിയിറങ്ങി. ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം തുടര്‍ നടപടികള്‍ക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. എറണാകുളം സെന്‍ട്രല്‍ പോലീസ് സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
സംസ്കാരം പിന്നീട്. ഭാര്യ: കുഞ്ഞമ്മ മത്തായി ചെങ്ങന്നൂർ പുത്തൻകാവ് അങ്ങാടിക്കൽ ചീക്കൻപ്പാറകുറ്റിയിൽ കുടുംബാംഗം. മക്കൾ:മേരി കുര്യൻ, മേഴ്സി മാത്യു, ജോണ്‍ മാത്യു, മിനു കെ.മാത്യു. മരുമക്കൾ: കുര്യൻ കെ.വർക്കി, ബിജു മാത്യു, സുനിൽ വർഗീസ്.