ശ​​​ബ​​​രി​​​മ​​​ല സ്പെ​​​ഷ​​​ൽ സ​​​ർ​​​വീ​​​സ് : പി​​​എ​​​സ്‌സി ​​ലി​​​സ്റ്റി​​​ൽ​​നി​​​ന്ന് 1,386 ഡ്രൈ​​​വ​​​ർ​​​മാ​​​രെ നി​​​യ​​​മി​​​ക്കാം
ശ​​​ബ​​​രി​​​മ​​​ല സ്പെ​​​ഷ​​​ൽ സ​​​ർ​​​വീ​​​സ് : പി​​​എ​​​സ്‌സി ​​ലി​​​സ്റ്റി​​​ൽ​​നി​​​ന്ന് 1,386  ഡ്രൈ​​​വ​​​ർ​​​മാ​​​രെ നി​​​യ​​​മി​​​ക്കാം
Wednesday, November 20, 2019 12:07 AM IST
കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല സീ​​​സ​​​ണി​​​ൽ കെ​​എ​​സ്​​​സ്ആ​​​ർ​​​ടി​​​സി​​​ക്ക് അ​​​ധി​​​ക സ​​​ർ​​​വീ​​​സ് ന​​​ട​​​ത്താ​​​ൻ 1,386 ഡ്രൈ​​​വ​​​ർ​​​മാ​​​രെ പി​​​എ​​​സ് സി ​​ലി​​​സ്റ്റി​​​ൽ​​നി​​​ന്നു താ​​​ല്കാ​​​ലി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ നി​​​യ​​​മി​​​ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി അ​​​നു​​​മ​​​തി. എം ​​​പാ​​​ന​​​ൽ ഡ്രൈ​​​വ​​​ർ​​​മാ​​​രെ ഹൈ​​​ക്കോ​​​ട​​​തി വി​​​ധി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യ​​​തി​​​നാ​​​ൽ ശ​​​ബ​​​രി​​​മ​​​ല സീ​​​സ​​​ണി​​​ൽ അ​​​ധി​​​ക സ​​​ർ​​​വീ​​​സ് ന​​​ട​​​ത്താ​​​ൻ ഡ്രൈ​​​വ​​​ർ​​​മാ​​​രി​​​ല്ലാ​​​ത്ത സ്ഥി​​​തി​​​യു​​​ണ്ടെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി കെ​​എ​​സ്ആ​​​ർ​​​ടി​​​സി എം​​ഡി ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ന്‍റെ ന​​​ട​​​പ​​​ടി.


പി​​​എ​​​സ് സി ​​ലി​​​സ്റ്റി​​​ൽ​​നി​​​ന്നു നി​​യ​​മി​​ക്കു​​ന്ന​​വ​​രെ ശ​​​ബ​​​രി​​​മ​​​ല സ​​​ർ​​​വീ​​​സു​​​ക​​​ളി​​​ലേ​​​ക്കു നി​​​യോ​​​ഗി​​​ക്ക​​​രു​​​ത്. പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​മു​​​ള്ള നി​​​ല​​​വി​​​ലെ ഡ്രൈ​​​വ​​​ർ​​​മാ​​​രെ ശ​​​ബ​​​രി​​​മ​​​ല സ​​​ർ​​​വീ​​​സി​​​നു വി​​​ട​​​ണം. ഇ​​​വ​​​രു​​​ടെ ഒ​​​ഴി​​​വി​​​ലേ​​​ക്ക് പി​​​എ​​​സ് സി ​​ലി​​​സ്റ്റി​​​ൽ​​നി​​​ന്നു​​​ള്ള​​​വ​​​രെ നി​​​യോ​​ഗി​​ക്കാം. പി​​​എ​​​സ് സി​​​ക്കാ​​​രെ ഏ​​​തൊ​​​ക്കെ റൂ​​​ട്ടി​​​ൽ വി​​​ട​​​ണ​​​മെ​​​ന്നു കെ​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്ക് തീ​​​രു​​​മാ​​​നി​​​ക്കാം. റാ​​​ങ്ക് ലി​​​സ്റ്റി​​​ലെ സീ​​​നി​​​യോ​​​രി​​​റ്റി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് നി​​​യ​​​മ​​​നം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.