മ​ര​ട് ഫ്ലാ​റ്റ് കേ​സ്: മു​ൻ പ​ഞ്ചായത്ത് യു​ഡി ക്ലാർ​ക്ക് കീ​ഴ​ട​ങ്ങി
Wednesday, November 20, 2019 1:12 AM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: മ​​​ര​​​ട് ഫ്ളാ​​​റ്റ് കേ​​​സി​​​ൽ മു​​​ൻ മ​​​ര​​​ട് പ​​​ഞ്ചാ​​​യ​​​ത്ത് യു​​​ഡി ക്ല​​​ർ​​​ക്കാ​​​യി​​​രു​​​ന്ന ജ​​​യ​​​റാം നാ​​​യ്ക് ഇ​​​ന്ന​​​ലെ മൂ​​​വാ​​​റ്റു​​​പു​​​ഴ വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ൽ കീ​​​ഴ​​​ട​​​ങ്ങി. ഇ​​​യാ​​​ളെ ഡി​​​സം​​​ബ​​​ർ മൂ​​​ന്നു വ​​​രെ കോ​​​ട​​​തി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.

തീ​​​ര​​​മേ​​​ഖ​​​ല പ​​​രി​​​പാ​​​ല​​​ന നി​​​യ​​​മം ലം​​​ഘി​​​ച്ച് പ്ലാ​​​റ്റു​​​ക​​​ൾ നി​​​ർ​​​മി​​​ച്ച മൂ​​​ന്നു കേ​​​സു​​​ക​​​ളി​​​ൽ ര​​​ണ്ടെ​​​ണ്ണ​​​ത്തി​​​ൽ ജ​​​യ​​​റാം നാ​​​യ്ക് നാ​​​ലാം പ്ര​​​തി​​​യും ഒ​​​രെ​​​ണ്ണ​​​ത്തി​​​ൽ അ​​​ഞ്ചാം പ്ര​​​തി​​​യു​​​മാ​​​ണ്. ഇ​​​യാ​​​ൾ​​​ക്കൊ​​​പ്പം കേ​​​സി​​​ൽ പ്ര​​​തി ചേ​​​ർ​​​ക്ക​​​പ്പെ​​​ട്ട മു​​​ൻ മ​​​ര​​​ട് പ​​​ഞ്ചാ​​​യ​​​ത്ത് സെ​​​ക്ര​​​ട്ട​​​റി മു​​​ഹ​​​മ്മ​​​ദ് അ​​​ഷ്റ​​​ഫ്, മു​​​ൻ പ​​​ഞ്ചാ​​​യ​​​ത്ത് സൂ​​​പ്ര​​​ണ്ട് പി.​​​ഇ. ജോ​​​സ​​​ഫ്, ഹോ​​​ളി ഫെ​​​യ്ത്ത് ഫ്ളാ​​​റ്റ് ഉ​​​ട​​​മ സാ​​​ലി ഫ്രാ​​​ൻ​​​സി​​​സ് എ​​​ന്നി​​​വ​​​രെ ക്രൈം​​​ബ്രാ​​​ഞ്ച് നേ​​​ര​​​ത്തെ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. ഇ​​​വ​​​രി​​​പ്പോ​​​ൾ മൂ​​​വാ​​​റ്റു​​​പു​​​ഴ സ​​​ബ് ജ​​​യി​​​ലി​​​ൽ റി​​​മാ​​​ൻ​​​ഡി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.