കെ​എ​സ്‌​യു നി​യ​മ​സ​ഭാ മാ​ർ​ച്ചി​നു നേ​രേ ലാത്തി​ച്ചാ​ർ​ജ്
കെ​എ​സ്‌​യു നി​യ​മ​സ​ഭാ മാ​ർ​ച്ചി​നു നേ​രേ ലാത്തി​ച്ചാ​ർ​ജ്
Wednesday, November 20, 2019 1:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്‌​​​യു നി​​​യ​​​മ​​​സ​​​ഭാ മാ​​​ർ​​​ച്ചി​​​നു നേ​​​രേ പോ​​​ലീ​​​സി​​​ന്‍റെ തേ​​​ർ​​​വാ​​​ഴ്ച. ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ എം​​​എ​​​ൽ​​​എ ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള​​​വ​​​ർ​​​ക്കു ലാ​​​ത്തി​​​ച്ചാ​​​ർ​​​ജി​​​ൽ പ​​​രി​​​ക്കേ​​​റ്റു. പോ​​​ലീ​​​സ് ലാ​​​ത്തി​​​ച്ചാ​​​ർ​​​ജി​​​നി​​​ടെ നി​​​ല​​​ത്തു​​​ വീ​​​ണ കെ​​​എ​​​സ്‌​​​യു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​എം. അ​​​ഭി​​​ജി​​​ത്തി​​​നെ പോ​​​ലീ​​​സ് വ​​​ള​​​ഞ്ഞി​​​ട്ടു മ​​​ർ​​​ദി​​​ച്ചു. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് ഒ​​​രു മ​​​ണി​​​യോ​​​ടെ​​​ കെ​​​എ​​​സ്‌​​​യു മാ​​​ർ​​​ച്ച് നി​​​യ​​​മ​​​സ​​​ഭ​​​യ്ക്ക് മു​​​ന്നി​​​ൽ എ​​​ത്തി​​​യ​​​പ്പോഴാണ് സംഭവ ങ്ങൾ.

വാ​​​ള​​​യാ​​​ർ കേ​​​സ്, പി​​​എ​​​സ്‌​​​സി ത​​​ട്ടി​​​പ്പ്, വി​​​വി​​​ധ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലെ മാ​​​ർ​​​ക്ക് ദാ​​​നം തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലെ സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ടി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചാ​​​യി​​​രു​​​ന്നു മാ​​​ർ​​​ച്ച്. പി.​​​ടി. തോ​​​മ​​​സ് മാ​​​ർ​​​ച്ച് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. തു​​​ട​​​ർ​​​ന്നു പ്ര​​​സം​​​ഗി​​​ച്ചു മ​​​ട​​​ങ്ങി​​​പ്പോ​​​കു​​​ന്ന​​​തി​​​നി​​​ടെ ഉ​​​ണ്ടാ​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ലാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ ലാ​​​ത്തി​​​യ​​​ടി​​​യി​​​ൽ ഷാ​​​ഫി പ​​​റ​​​ന്പി​​​ലി​​​നു പ​​​രി​​​ക്കേ​​​റ്റ​​​ത്. ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ, കെ.​​​എ​​​സ്. ശ​​​ബ​​​രീ​​​നാ​​​ഥ് എ​​​ന്നി​​​വ​​​ർ നി​​​യ​​​മ​​​സ​​​ഭാ മാ​​​ർ​​​ച്ചി​​​നെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത​​​ശേ​​​ഷം മ​​​ട​​​ങ്ങുന്പോൾ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും പോ​​​ലീ​​​സും ത​​​മ്മി​​​ൽ വാ​​​ക്കേ​​​റ്റമു​​​ണ്ടാ​​​യി. ഇ​​​തി​​​ലി​​​ട​​​പെ​​​ട്ട​​​പ്പോ​​​ഴാ​​​ണ് ഷാ​​​ഫി​​​യു​​​ടെ ത​​​ല​​​യ്ക്കു പ​​​രി​​​ക്കേ​​​റ്റ​​​ത്. ജ​​​ല​​​പീ​​​ര​​​ങ്കി പ്ര​​​യോ​​​ഗ​​​ത്തി​​​ൽ റോ​​​ഡി​​​ൽ വീ​​​ണ കെ​​​എ​​​സ്‌​​​യു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഭി​​​ജി​​​ത്തി​​​നെ പോ​​​ലീ​​​സ് സം​​​ഘം വ​​​ള​​​ഞ്ഞി​​​ട്ടു മ​​​ർ​​​ദി​​ക്കുകയും ചെയ്തു.


ലാ​​​ത്തി​​​ച്ചാ​​​ർ​​​ജി​​​ൽ ത​​​ല​​​പൊ​​​ട്ടി​​​യ എം​​​എ​​​ൽ​​​എ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കാ​​​തെ പോ​​​ലീ​​​സ് ക്യാ​​​ന്പി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് വീ​​​ണ്ടും പോ​​​ലീ​​​സു​​​മാ​​​യി വാ​​​ക്കേ​​​റ്റ​​​മു​​​ണ്ടാ​​​യി. ഒ​​​ടു​​​വി​​​ൽ എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ പ്ര​​​തി​​​ഷേ​​​ധ​​​ത്തെ തു​​​ട​​​ർ​​​ന്നാ​​​ണ് പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് മാ​​​റ്റി​​​യ​​​ത്. ഷാ​​​ഫി പ​​​റ​​​ന്പി​​​ലി​​​നെ കൂ​​​ടാ​​​തെ കെ​​​എ​​​സ്‌​​​യു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​എം. അ​​​ഭി​​​ജി​​​ത്ത്, അ​​​ബ്ദു​​​ൾ റ​​​ഷീ​​​ദ്, ന​​​വീ​​​ൻ നൗ​​​ഷാ​​​ദ്, യ​​​ദു​​​കൃ​​​ഷ്ണ​​​ൻ , അ​​​ഡാ​​​ഫ് ,സെ​​​യ്ത​​​ലി കാ​​​യ്പ്പാ​​​ടി, നൗ​​​ഫ​​​ൽ,ജോ​​​മോ​​​ൻ, ജി​​​ഹാ​​​ദ് എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.