റ​ദ്ദാ​യ എം​പ്ലോ​യ്‌​മെ​ന്‍റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ പു​തു​ക്കാ​ന്‍ അ​വ​സ​രം
Thursday, November 21, 2019 12:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ പു​​​തു​​​ക്കാ​​​ന്‍ ക​​​ഴി​​​യാ​​​തെ സീ​​​നി​​​യോ​​​റി​​​റ്റി ന​​​ഷ്ട​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ പു​​​തു​​​ക്കു​​​ന്ന​​​തി​​​ന് അ​​​വ​​​സ​​​രം ന​​​ല്‍​കി തൊ​​​ഴി​​​ലും നൈ​​​പു​​​ണ്യ​​​വും വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള നാ​​​ഷ​​​ണ​​​ല്‍ എം​​​പ്ലോ​​​യ്‌​​​മെ​​​ന്‍റ് സ​​​ര്‍​വീ​​​സ് വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.

01-01-1999 മു​​​ത​​​ല്‍ 20-11-2019 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ല്‍ വി​​​വി​​​ധ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ല്‍ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ പു​​​തു​​​ക്കാ​​​നാ​​​വാ​​​തെ സീ​​​നി​​​യോ​​​റി​​​റ്റി ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​ര്‍​ക്ക് ത​​​ന​​​ത് സീ​​​നി​​​യോ​​​റി​​​റ്റി നി​​​ല​​​നി​​​ര്‍​ത്തി ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ പു​​​തു​​​ക്കാം. ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ പു​​​തു​​​ക്കു​​​ന്ന​​​തി​​​ന് 2020 ജ​​​നു​​​വ​​​രി 31 വ​​​രെ സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.


1998 ജ​​​നു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ല്‍ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ പു​​​തു​​​ക്കാ​​​തി​​​രു​​​ന്ന​​​വ​​​ര്‍​ക്ക് സീ​​​നി​​​യോ​​​റി​​​റ്റി നി​​​ല​​​നി​​​ര്‍​ത്തി ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ പു​​​തു​​​ക്കാ​​​ന്‍ 2018 ഒ​​​ക്‌​​​ടോ​​​ബ​​​ര്‍ 31 വ​​​രെ സ​​​മ​​​യം ന​​​ല്‍​കി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു​​​ശേ​​​ഷ​​​വും ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ പു​​​തു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള നി​​​ര​​​വ​​​ധി അ​​​പേ​​​ക്ഷ​​​ക​​​ള്‍ ഗ​​​വ​​​ണ്‍​മെ​​​ന്‍റിന് ല​​​ഭി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത് ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് വീ​​​ണ്ടും അ​​​വ​​​സ​​​രം ന​​​ല്‍​കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.