സൂ​ര്യ​യ്ക്കു യാ​ത്രാ​മൊ​ഴി; അ​മ്മ​ അ​റസ്റ്റിൽ
സൂ​ര്യ​യ്ക്കു യാ​ത്രാ​മൊ​ഴി;  അ​മ്മ​ അ​റസ്റ്റിൽ
Friday, November 22, 2019 12:19 AM IST
കു​​റ​​വി​​ല​​ങ്ങാ​​ട്: ഉ​​ഴ​​വൂ​​ർ ക​​രു​​നെ​​ച്ചി​​യി​​ൽ അ​​മ്മ​​യു​​ടെ കൈ​​ക​​ളാ​​ൽ കൊ​​ല്ല​​പ്പെ​​ട്ട ആ​​റാം ​ക്ലാ​​സു​​കാ​​രി സൂ​​ര്യ​​യ്ക്കു നാ​​ടും സ​​ഹ​​പാ​​ഠി​​ക​​ളും അ​​ന്ത്യ​​യാ​​ത്രാ​ മൊ​​ഴി​​യേ​​കി. കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പോ​​സ്റ്റു​​മോ​​ർ​​ട്ടം ചെ​യ്ത മൃ​​ത​​ദേ​​ഹം ഇ​​ന്ന​​ലെ അ​​രീ​​ക്ക​​ര എ​​സ്എ​​ൻ യു​​പി സ്കൂ​​ളി​​ൽ പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​നു വ​ച്ചു. സൂ​​ര്യ​​യെ അ​​വ​​സാ​​ന​​മാ​​യി ഒ​​രു​​നോ​​ക്കു കാ​​ണാ​​നാ​​യി സ​​ഹ​​പാ​​ഠി​​ക​​ളും അ​​ധ്യാ​​പ​​ക​​രും കാ​​ത്തു​​നി​​ന്നു. തു​​ട​​ർ​​ന്ന് എ​​സ്എ​​ൻ​​ഡി​​പി ശ്മ​​ശാ​​ന​​ത്തി​​ൽ മൃ​​ത​​ദേ​​ഹം സം​​സ്ക​​രി​​ച്ചു.

സൂ​​ര്യ​​യെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​താ​​യി കു​​റ്റ​​സ​​മ്മ​​തം ന​​ട​​ത്തി​​യ അ​മ്മ സാ​​ലി(43)​യെ ​പാ​​ലാ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി. ക​​ഴു​​ത്തി​​ൽ തോ​​ർ​​ത്തു മു​​റു​​ക്കി കൊ​​ല​​പ്പെ​​ടു​​ത്തി​​യെ​​ന്നാ​ണ് പ്രാ​​ഥ​​മി​​ക പോ​​സ്റ്റ്മോ​​ർ​​ട്ടം റി​​പ്പോ​​ർ​​ട്ട്.


അ​​രീ​​ക്ക​​ര എ​​സ്എ​​ൻ യു​​പി സ്കൂ​​ൾ ആ​​റാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​നി​​യും രാ​​മ​​പു​​രം വെ​​ള്ളി​​ലാ​​പ്പ​​ള്ളി കാ​​നാ​​ട്ടി​​ൽ വീ​​ട്ടി​​ൽ എം.​​ജി. കൊ​​ച്ചു​​രാ​​മ​​ൻ -സാ​​ലി ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ളു​​മാ​​യ സൂ​​ര്യ വ്യാ​​ഴാ​​ഴ്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. കു​​റ​​വി​​ല​​ങ്ങാ​​ട് പോ​​ലീ​​സാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.