ഷാ​പ്പി​ലെ ഭ​ക്ഷ​ണം വിളന്പൽ:കോടതി വിശദീകരണം തേടി
ഷാ​പ്പി​ലെ ഭ​ക്ഷ​ണം വിളന്പൽ:കോടതി വിശദീകരണം തേടി
Friday, November 22, 2019 1:11 AM IST
കൊ​​​ച്ചി: ക​​​ള്ളു​​​ഷാ​​​പ്പു​​​ക​​​ളി​​​ൽ ഭ​​​ക്ഷ​​​ണം ന​​​ൽ​​​കു​​​ന്ന​​​തി​​​ന് ലൈ​​​സ​​​ൻ​​​സ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ടോ​​​യെ​​​ന്നു സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു. ഷാ​​​പ്പു​​​ക​​​ളി​​​ൽ ഭ​​​ക്ഷ​​​ണം വി​​​ള​​​ന്പു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ ന​​​ട​​​ത്തു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ഇ​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി എ​​​റ​​​ണാ​​​കു​​​ളം അ​​​യ്യ​​​പ്പ​​​ൻ​​​കാ​​​വ് സ്വ​​​ദേ​​​ശി കെ.​​​ടി. സേ​​​വ്യ​​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് ത​​​ദ്ദേ​​​ശ​​ഭ​​​ര​​​ണ വ​​​കു​​​പ്പ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ക്കാ​​​ൻ സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് നി​​​ർ​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്.


ഷാ​​​പ്പി​​​ൽ​​നി​​​ന്നു ന​​​ൽ​​​കു​​​ന്ന ക​​​ള്ള് പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ വ്യ​​​വ​​​സ്ഥ​​​യു​​​ണ്ടെ​​​ങ്കി​​​ലും ഭ​​​ക്ഷ​​​ണ സാ​​​ധ​​​ന​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ എ​​​ക്സൈ​​​സി​​​ന് അ​​​ധി​​​കാ​​​ര​​​മി​​​ല്ല. ഷാ​​​പ്പു​​​ക​​​ളി​​​ൽ വൃ​​​ത്തി​​​യു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണോ, നി​​​ല​​​വാ​​​ര​​​മു​​​ള്ള ഭ​​​ക്ഷ​​​ണം വി​​​ള​​​ന്പു​​​ന്നു​​​ണ്ടോ എ​​​ന്നി​​​വ പ​​​രി​​​ശോ​​​ധി​​​ക്കാ​​​റി​​​ല്ല. ക​​​ള്ള് ഷാ​​​പ്പു​​​ക​​​ളു​​​ടെ ലേ​​​ല​​​ത്തി​​​ന് ച​​​ട്ട​​​ങ്ങ​​​ൾ പാ​​​ലി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും നാ​​​ലു​​​വ​​​ർ​​​ഷ​​​മാ​​​യി റീ ​​​അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ന് ന​​​റു​​​ക്കെ​​​ടു​​​പ്പ് ന​​​ട​​​ത്തു​​​ന്നി​​​ല്ലെ​​​ന്നും ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ൻ ആ​​​രോ​​​പി​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.