പാ​ലാ​രി​വ​ട്ടം: ഭാ​ര പ​രി​ശോ​ധ​ന നടത്തണമെന്നു ഹൈക്കോടതി
Friday, November 22, 2019 1:11 AM IST
കൊ​​​ച്ചി: പാ​​​ലാ​​​രി​​​വ​​​ട്ടം ഫ്ളൈ ​​​ഓ​​​വ​​​ർ പൊ​​​ളി​​​ച്ചു​​പ​​​ണി​​​യു​​​ന്ന​​​തി​​​നു മു​​​ന്പ് ബ​​​ലം ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ഭാ​​​ര പ​​​രി​​​ശോ​​​ധ​​​ന (ലോ​​​ഡ് ടെ​​​സ്റ്റ്) ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. മൂ​​​ന്നു മാ​​​സ​​​ത്തി​​​ന​​​കം ഭാ​​​ര പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി റി​​​പ്പോ​​​ർ​​​ട്ടും വി​​​ശ​​​ദ​​വി​​​വ​​​ര​​​ങ്ങ​​​ളും സ​​​ർ​​​ക്കാ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. പാ​​ലം നി​​ർ​​മി​​ച്ച ക​​​രാ​​​ർ ക​​​ന്പ​​​നി​​​യാ​​​യ ആ​​​ർ​​​ഡി​​​എ​​​സ് പ്രോ​​​ജ​​​ക്ട്സ് ലി​​​മി​​​റ്റ​​​ഡ് പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ ചെ​​​ല​​​വ് വ​​​ഹി​​​ക്ക​​​ണ​​​മെ​​​ന്നും ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ് മ​​​ണി​​​കു​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ന്‍റെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.

ലോ​​​ഡ് ടെ​​​സ്റ്റ് ന​​​ട​​​ത്താ​​​തെ ഫ്ളൈ ​​​ഓ​​​വ​​​ർ പൊ​​​ളി​​​ച്ചു പ​​​ണി​​​യാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത് നി​​​ല​​​വി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ​​​ക്കു വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നാ​​​രോ​​​പി​​​ച്ച് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് സ്ട്ര​​​ക്ച​​​റ​​​ൽ ആ​​​ൻ​​​ഡ് ജി​​​യോ ടെ​​​ക്നി​​​ക്ക​​​ൽ ക​​​ണ്‍​സ​​​ൾ​​​ട്ടിം​​​ഗ് എ​​​ൻ​​​ജി​​​നീ​​​യേ​​​ഴ്സ് ഉ​​​ൾ​​​പ്പെ​​​ടെ ന​​​ൽ​​​കി​​​യ ഒ​​​രു​​​കൂ​​​ട്ടം ഹ​​​ർ​​​ജി​​​ക​​​ളി​​​ലാ​​​ണ് ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ന്‍റെ നി​​​ർ​​​ദേ​​​ശം.

ഗ​​​ർ​​​ഡ​​​റു​​​ക​​​ളി​​​ലെ വി​​​ള്ള​​​ലു​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന പോ​​​രാ​​​യ്മ​​​യാ​​​ണെ​​​ന്നു ക​​​രാ​​​റു​​​കാ​​​രാ​​​യ ആ​​​ർ​​​ഡി​​​എ​​​സ് ക​​​ന്പ​​​നി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് വി​​​ല​​​യി​​​രു​​​ത്തി. വി​​​ള്ള​​​ലു​​​ക​​​ൾ പാ​​​ല​​​ത്തി​​​ന്‍റെ ബ​​​ല​​​ത്തെ ബാ​​​ധി​​​ക്കി​​​ല്ലെ​​​ന്നു നി​​​ർ​​​മാ​​​ണ പ്ര​​വൃ​​ത്തി​​ക​​​ളു​​​ടെ ക​​​ണ്‍​സ​​​ൾ​​​ട്ട​​​ൻ​​​സി​​​യാ​​​യ കി​​​റ്റ്കോ​​​യും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഗ​​​ർ​​​ഡ​​​റു​​​ക​​​ളും പ്ലാ​​​റ്റ് ഫോ​​​മും പൊ​​​ളി​​​ച്ചു​​നീ​​​ക്കി​​​യാ​​​ൽ പി​​​ന്നീ​​​ട് ഭാ​​​ര​​​പ​​​രി​​​ശോ​​​ധ​​​ന സാ​​​ധ്യ​​​മാ​​​വി​​​ല്ല.


ലോ​​​ഡ് ടെ​​​സ്റ്റ് ന​​​ട​​​ത്തി​​​യാ​​​ൽ ഫ്ളൈ ​​​ഓ​​​വ​​​ർ പൊ​​​ളി​​​ക്കേ​​​ണ്ടി വ​​​രി​​​ല്ലെ​​​ന്നു നി​​​ർ​​​മാ​​​ണ ക​​​ന്പ​​​നി​​​യും ക​​​ണ്‍​സ​​​ൾ​​​ട്ട​​​ൻ​​​സി​​​യും പ​​​റ​​​യു​​​ന്നു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വി​​​വാ​​​ദം ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ഭാ​​​ര പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന​​​താ​​​ണ് ന​​​ല്ല​​​ത്. ടെ​​​സ്റ്റ് ന​​​ട​​​ത്തി​​​യാ​​​ൽ ഫ്ളൈ ​​​ഓ​​​വ​​​റി​​​ന്‍റെ ബ​​​ലം ഉ​​​റ​​​പ്പാ​​​ക്കാം. ടെ​​​സ്റ്റി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ട് അ​​​നു​​​സ​​​രി​​​ച്ച് ഫ്ളൈ ​​​ഓ​​​വ​​​ർ പൊ​​​ളി​​​ച്ചു പ​​​ണി​​​യു​​​ന്ന​​​കാ​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​നു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാം.

ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കെ​​​ല്ലാം നോ​​​ട്ടീ​​​സ് ന​​​ൽ​​​കി വേ​​​ണം ലോ​​​ഡ് ടെ​​​സ്റ്റ് ന​​​ട​​​ത്തേ​​​ണ്ട​​​ത്. ഇ​​​തി​​​നാ​​​യി യോ​​​ഗ്യ​​​രാ​​​യ ഏ​​​ജ​​​ൻ​​​സി​​​യെ സ​​​ർ​​​ക്കാ​​​രി​​​നു​​ത​​​ന്നെ ക​​​ണ്ടെ​​​ത്താ​​​മെ​​​ന്നും ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു. ഭാ​​​ര പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​നാ​​​വാ​​​ത്ത വി​​​ധ​​​ത്തി​​​ൽ ഫ്ളൈ ​​​ഓ​​​വ​​​റി​​​ന്‍റെ ഗ​​​ർ​​​ഡ​​​റു​​​ക​​​ളി​​​ൽ വി​​​ള്ള​​​ലു​​​ണ്ടെ​​​ന്നും വി​​​ദ​​​ഗ്ധോ​​​പ​​​ദേ​​​ശം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് പൊ​​​ളി​​​ച്ചു പ​​​ണി​​​യാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്നും ഹ​​​ർ​​​ജി​​​ക​​​ളി​​​ൽ സ​​​ർ​​​ക്കാ​​​ർ വാ​​​ദി​​​ച്ചു. ഇ. ​​​ശ്രീ​​​ധ​​​ര​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​പ്ര​​​കാ​​​ര​​​മാ​​​ണ് ലോ​​​ഡ് ടെ​​​സ്റ്റ് ന​​​ട​​​ത്താ​​​തെ ഫ്ളൈ ​​​ഓ​​​വ​​​ർ പൊ​​​ളി​​​ച്ചു പ​​​ണി​​​യാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്നും ഇ​​​ത്ത​​​ര​​​മൊ​​​രു നീ​​​ക്കം അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ഹ​​​ർ​​​ജി​​​ക്കാ​​​രു​​​ടെ വാ​​​ദം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.